Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കണ്‍വന്‍ഷന്‍ നടന്നു

bwoc-03

ന്യൂയോര്‍ക്ക്∙ 2016-ലെ ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ (ബിഡബ്ല്യുഒസി) സെപ്റ്റംബര്‍ 11 ഞായറാഴ്ച വൈകിട്ട് 5.30-നു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്നു.

bwoc-02

ഈവര്‍ഷത്തെ ക്വയര്‍ കോര്‍ഡിനേറ്റര്‍ റവ.ഫാ. ജോര്‍ജ് ചെറിയാനും, ലീഡര്‍ മനോജ് പി. ഏലിയാസുമായിരുന്നു.

bwoc-01

ബിഡബ്ല്യുഒസി പ്രസിഡന്റ് റവ.ഫാ. ഏ.കെ. ചെറിയാന്‍ അച്ചന്‍ സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷകന്‍ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യോഹന്നാന്‍ മാര്‍ ഡെമിറിയോസ് ആയിരുന്നു. കോര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ നിയന്ത്രിച്ചു. 

bwoc-04

ബിഡബ്ല്യുഒസി ജനറല്‍ സെക്രട്ടറി ഷൈനി  ഷാജന്‍ കൃതജ്ഞത അര്‍പ്പിക്കുകയും തിരുമേനിയുടെ ആശീര്‍വാദത്തിനുശേഷം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സ് ഇടവക നല്‍കിയ സൽക്കാരത്തോടെ 8.30-ന് കണ്‍വന്‍ഷന്‍ സമാപിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.