Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിലെ മലങ്കര സഭ സന്യാസ നിറവിൽ സി. ജോസ്ലിൻ SIC

sister-3

എൽമണ്ട് ∙ പുണ്യം പൂത്ത നിറവിൽ അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭ. 2016 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ ബഥനി മിശിഹാനുകരണ സന്യാസിനിയായി സി. ജോസ്ലിൻ ഇടത്തിൽ അമേരിക്കയിലെ സിറോ മലങ്കര ഭദ്രാസന ദേവാലയത്തിൽ വച്ച് ഭദ്രാസനാദ്ധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ശുശ്രൂഷാ മദ്ധ്യേ വ്രത വാഗ്ദാനം നടത്തി. അമേരിക്കയിലെ ഭാരതീയ പാരമ്പര്യമുളള പൗരസ്ത്യ സഭകളിൽ നിന്ന് അതേ സഭയ്ക്കുവേണ്ടി സന്യാസിനിയായി വ്രത വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സന്യാസിനിയാണ് സി. ജോസ് ലിൻ ആദ്യമായി ഇതേ സഭയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു.

ഫാ. മൈക്കിൾ ഇടത്തിൽ ഇളയ സഹോദരനാണ്. മെഡിക്കൽ ഡോക്ടറും കെമിസ്ട്രിയിൽ ഡോക്ടറേറ്റും ഉളള സി. ജോസ്ലിൻ ദൈവ ദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ആദ്ധ്യാത്മിക ദർശനങ്ങളിൽ പ്രചോദിതയായിട്ടാണ് മാർ ഈവാനിയോസ് ആരംഭിച്ച ബഥനി മിശിഹാനുകരണ സന്യാസിനി സഭയിൽ ചേർന്നത്. ഫിലഡൽഫിയയിലെ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ഇടവകയിലെ ഫിലിപ്പ് ഇടത്തിലിന്റെയും രാജമ്മയുടെയും രണ്ടാമത്തെ മകളാണ് സി. ജോസ്ലിൻ. ജോണും ഐലിനും ആണ് മറ്റു സഹോദരങ്ങൾ.

sister-joslin

മനുഷ്യ ജീവിതം ഈ ലോക യാഥാർത്ഥ്യങ്ങൾക്കും അതിന്റെ നേട്ടങ്ങൾക്കും അതീതമാണ് എന്ന നിരന്തര ഓർമ്മപ്പെടുത്തലാണ് സമർപ്പിത ജീവിതം എന്നും സമർപ്പിതർ ഏറ്റെടുക്കുന്ന ബ്രഹ്മചര്യം, ദാരിദ്ര്യം അനുസരണം എന്നീ വ്രതങ്ങൾ മനുഷ്യന് ദൈവത്തോടുളള അടിസ്ഥാന ആഭിമുഖ്യത്തെയും മറ്റു മനുഷ്യരോടും യാഥാർത്ഥ്യങ്ങളോടും തന്നോടു തന്നെയും ഉളള ബന്ധത്തെയുമാണ് സൂചിപ്പിക്കുന്നത് എന്നും യൗസേബിയോസ് തിരുമേനി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

sister-1

ബഥനി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. ലിറ്റിൽ ഫ്ലവർ തിരുവനന്തപുരം പ്രോവിൻസിന്റെ മദർ സി. കാരുണ്യ, മോൺ. പീറ്റർ കോച്ചേരി, മോൺ. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പാ വൈദികർ, സന്യാസിനികൾ, അൽമായർ തുടങ്ങി 600 ഓളം വരുന്ന വിശ്വാസി ഗണം ഭക്തി സാന്ദ്രമായ ശുശ്രൂഷകളിൽ പങ്കുചേർന്നു.

വാർത്ത∙ മോഹൻ വറുഗീസ് 

Your Rating: