Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽഗരി മദർ തെരേസ സിറോ മലബാർ ദേവാലയത്തിൽ തിരുനാൾ

calgary-mother-teresa-churcha

കാൽഗരി ∙ മദർ തെരേസയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തുന്നതോടനുബന്ധിച്ച് സെപ്റ്റംബർ 4 ന് കാൽഗരി സിറോ മലബാർ സമൂഹം മദർ തെരേസയുടെ തിരുന്നാളായി ആഘോഷിക്കുന്നു. മദർ തെരേസായുടെ നാമത്തിലുളള കാനഡയിലെ ആദ്യ ദേവാലയമാണ് കാൽഗരി സിറോ മലബാർ.

റവ. ഫാ. മാത്യു നായ്ക്കംപറമ്പിൽ വിസിയുടെ നേതൃത്വത്തിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റി. ഇടവക നവീകരണ ധ്യാനവും നടന്നു.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ഒന്നിന് സെന്റ് മേരീസ് കത്തിഡ്രൽ പളളിയിൽ മോസ്റ്റ് റവ. ഫെഡറിക് ഹെൻട്രി പിതാവ് മദർ തെരേസായുടെ രൂപം വെഞ്ചരിക്കും. 1.30 ന് പ്ലോട്ട് പ്രദക്ഷിണമായി രൂപം കനേഡിയൻ മാർട്ടിയേഴ്സ് പളളിയിൽ കൊണ്ടുവരും. തുടർന്ന് 3.45 ന് ഹെൻട്രി പിതാവിന് സ്വീകരണം. 4.10 മുതൽ മദർ തെരേസയെക്കുറിച്ചുളള പ്രത്യേക ഡോക്യുമെന്ററി പ്രദർശനം. 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, തുടർന്ന് 6.15 ന് തിരുനാൾ പ്രദക്ഷിണം സെന്റ് ഫ്രാൻസിസ് സ്കൂൾ മൈതാനിയിലേക്ക് പ്രദക്ഷിണം തിരികെ പളളിയിലെത്തി ലദീഞ്ഞ്, സമാപന ആശീർവാദം, സ്നേഹ വിരുന്ന്.

തിരുന്നാളിന്റെ വിജയത്തിനായി പാരീഷ് കമ്മിറ്റി അംഗങ്ങൾ, തിരുനാൾ പ്രസുദേന്തിമാർ, വിവിധ ഭക്ത സംഘടനാ പ്രതിനിധികൾ അടങ്ങിയ 51 അംഗ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി വികാരി റവ. ഫാ. സാജോ ജേക്കബ് പുതുശേരി, കൈക്കാരന്മാരായ ജോഷി സ്കറിയ കാതാകുന്നേൽ, ജോർജുകുട്ടി തോമസ് കാരിക്കൽ എന്നിവർ അറിയിച്ചു.

വാർത്ത ∙ ഷിന്റോ മാത്യൂസ്
 

Your Rating: