Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽഗരി ഓർത്തഡോക്സ് പള്ളിയിൽ ഇടവകപ്പെരുന്നാളും കൺവൻഷനും

img-01

കാൽഗരി∙ കാൽഗരിയിൽ മാതാവിന്റെ നാമത്തിലുള്ള ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകപ്പെരുനാളിനോടനുബന്ധിച്ച് കാൽഗറി ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ നടത്തും.

പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറോൻ മാർ ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാതോലിക്ക ബാവ തന്റെ പ്രഥമ അപ്പോസ്തോലിക സന്ദർശനം ഇതോടനുബന്ധിച്ച് ഇടവകയിൽ നടത്തും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപനായിരിക്കുന്ന അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും. സഭയുടെ മാനവ വിഭവശേഷി വകുപ്പിന്റെ പ്രധാന ചുമതല വഹിക്കുന്ന ഫാ. പി എ ഫിലിപ്പ് വചനപ്രഘോഷണം നടത്തും.

വിവിധ ആത്മീയ സംഘടനകളുടെ സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ നോർത്ത് വെസ്റ്റ് റീജിയണിലെ മറ്റ് വൈദികരും സഹോദര സഭകളിലെ പുരോഹിതരും പങ്കെടുക്കുന്ന സെപ്റ്റംബർ1ന് ആറു മണിക്ക് സന്ധ്യാനമസ്ക്കാരവും തുടർന്ന് റാസയും ശ്ലൈഹിക വാഴ്‌വും ഉണ്ടായിരിക്കും. സെപ്റ്റംബർ 3നു രാവിലെ ഇടവക മെത്രാപ്പൊലീത്താ യൗസേബിയോസ് തിരുമേനിയുടെയും വൈദികരുടെയും സാന്നിധ്യത്തിൽ പരിശുദ്ധ ബാവാ തിരുമേനി കുർബാന അർപ്പിക്കും. തുടർന്ന് നേർച്ച വിളമ്പോടെ പെരുനാൾ ചടങ്ങുകൾ അവസാനിക്കും.

കാൽഗരി ഉൾപ്പെടെ കാനഡയിലെ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബിന്നി എം കുരുവിള അറിയിച്ചു.

വാർത്ത∙ ഇവാൻ ജോൺ

Your Rating: