Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ

felix

അറ്റ്ലാന്റാ∙ കാൽ‍വറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ ഓഗസ്റ്റ് 26 മുതൽ 28 വരെ സ്നേൽവില്ലിലുള്ള (2720 സെന്റർവിൽ ഹൈവേ, സ്നേൽവിൽ, ജോർജ്ജിയ 30078) ദൈവസഭ ഹാളിൽ നടക്കും. റവ. ഫെലിക്സ് ഷിവാൻഡ്ര മുഖ്യ പ്രസംഗകനായിരിക്കും. 26 വെള്ളിയാഴ്ച സഭാ സീനിയർ ശുശ്രൂഷകൻ റവ. ഡോ. ഷിബു തോമസ് ഉദ്ഘാടനം ചെയ്യും.

എല്ലാ ദിവസവും ബ്രദർ ജയിംസ് സാമുവേലിന്റെ നേതൃത്വത്തിൽ കാൽ‍വറി ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. കൂടാതെ റവ. ഫെലിക്സ് ഷിവാൻഡ്രയുടെ പ്രത്യേകമായ ഇംഗ്ലീഷ്മലയാളം ഗാനാലാപനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് റവ. ഡോ. ഷിബു തോമസ് 678.856.0722, ബ്രദർ ഷാജി വെണ്ണിക്കൂളം 678.231.8125 എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത∙രാജൻ ആര്യപ്പള്ളിൽ
 

Your Rating: