Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനഡാ ക്നാനായ കാത്തലിക്ക് മിഷൻ പ്രധാന തിരുനാൾ ഭക്തിസാന്ദ്രമായി കൊണ്ടാടി

canedathirunal_pic1

ടൊറന്റോ∙ കാനഡായിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷ്യൻ ടൊറന്റോയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ ( മുത്തിയമ്മ ) തിരുനാൾ ഒക്ടോബർ 2 ഞായറാഴ്ച സെയിന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

canedathirunal_pic5

എറ്റോബികോക്കിലുള്ള ട്രാൻസിഫിഗുരേഷൻ ഓഫ് ഔർ ലോർഡ് പള്ളി വികാരി റവ ഫാ ജോർജ് പാറയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച തിരുനാൾ കുർബാനയിൽ, വുഡ്ബ്രിഡ്ജ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി അസ്സി. വികാരി റവ ഫാ മാർട്ടിൻ ചെറുമഠത്തിൽ തിരുനാൾ സന്ദേശം നൽകി.

canedathirunal_pic6

തുടർന്നു മാതാവിനോടുള്ള പ്രത്യേക വണക്കത്തിന്റെ ഭാഗമായി ലദീഞ്ഞും അടുത്ത വർഷത്തേക്കുള്ള പ്രസുദേന്തി വാഴ്ചയും നടന്നു.

canedathirunal_pic2

തിരുനാൾ പ്രദിക്ഷണത്തിൽ വിശുദ്ധരുടെ രൂപങ്ങൾ വഹിച്ചുകൊണ്ടും മുത്തുക്കുടകളേന്തിയും വിശ്വാസ സമൂഹം തങ്ങൾക്കു ലഭിച്ച വിശ്വാസ പാരമ്പര്യം ഒരിക്കൽ കൂടി പ്രഘോഷിച്ചു.

canedathirunal_pic3

കാനഡാ സിറോ മലബാർ എക്സാർക്കേറ്റ് അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദവും എക്സാർക്കേറ്റിൽ പ്രഖ്യാപിച്ച യുവജന വർഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.

canedathirunal_pic7

ഒരു ഇടവകാംഗം തിരുനാൾ ലേലത്തിനായി മുത്തിയമ്മയുടെ രൂപത്തിൽ സമർപ്പിച്ച രുദ്രാക്ഷത്തിലും വെള്ളിയിലും തീർത്ത കൊന്തമാല, പിതാവിന്റെയും വൈദികരുടെയും ഇടവക സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തിൽ നടത്തപ്പെട്ട ജനകീയ ലേലത്തിൽ ബിജു ഷീനാ കിഴക്കേപ്പുറത്തു കുടുംബം കരസ്ഥമാക്കി.

canedathirunal_pic8

സ്നേഹ വിരുന്നോടെ സമാപിച്ച തിരുനാൾ കർമ്മങ്ങളുടെ പ്രസുദേന്തിമാരായിരുന്ന വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള സ്കാർബൊറോ കൂടാരയോഗത്തിലെ കുടുംബങ്ങളെ വികാരി റവ ഫാ പത്രോസ് ചമ്പക്കര പ്രത്യേകമായി അനുമോദിക്കുകയുണ്ടായി.

canedathirunal_pic4

തിരുനാളിന്റെ എല്ലാ തിരുകർമ്മങ്ങളും വികാരിയുടെ നേതൃത്വത്തിൽ കൈക്കാരന്മാരായ ജോബി വലിയപുത്തൻപുരയിൽ, ജോൺ അരയത്ത്, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഇടവക സമൂഹത്തിന്റെ സജീവ സഹകരണത്തോടു നടത്തപ്പെട്ടു . ജോൺ കുരുവിള അരയത്ത് അറിയിച്ചതാണിത്.

canedathirunal_pic7

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.