Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനഡയിലെ മലയാളി ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്യ്രദിന പരേഡ്

canada-independence

ടൊറന്റോ∙ ബ്രാംപ്ടൻ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ മലയാളി ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്യ്രദിന റാലി നടത്തി. ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരി, ഫാ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, ഓർമ്മ പ്രസിഡന്റ് റിന്റോ മാത്യു, കാനേഡിയൻ മലയാളി അസോസിയേഷൻ സെക്രട്ടറി ജിൻസി ബിനോയ്, ബ്രാംപ്ടൻ മലയാളീ സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം, ഉണ്ണി ഒപ്പത്ത്, തുടങ്ങിയവർ പരേഡിനു നേതൃത്വം നൽകി. തുടർന്ന് നടന്ന സ്വാതന്ത്യ്രദിന ചടങ്ങിൽ സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം പതാക ഉയർത്തി. ദിവാകരൻ നമ്പൂതിരി, ഫാ. ആന്റണി കൂടത്തിങ്കൽ, ഓർമ്മ പ്രസിഡന്റ്് റിന്റോ മാത്യു, കാനേഡിയൻ മലയാളി അസോസിയേഷൻ സെക്രട്ടറി ജിൻസി ബിനോയ്, ലതാ മേനോൻ, ആനി സ്റ്റീഫൻ, എന്നിവർ സ്വാതന്ത്യ്രദിന ആശംസകൾ നേർന്നു. ഉണ്ണി ഒപ്പത്ത് സ്വാഗതവും ഗോപകുമാർ നായർ നന്ദിയും ആറിയിച്ചു.

canada-3

കാനഡയിൽ വർഷങ്ങളായി സ്വാതന്ത്യ്രദിനാഘോഷവും റിപ്പബ്ലിക് ദിനാഘോഷവും മുടങ്ങാതെ നടത്തുന്ന ഏക മലയാളി സംഘടനയാണ് ബിഎംഎസ്. ഇന്ത്യൻ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മനുഷ്യസൗഹാർദ്ദ മനുഷ്യച്ചങ്ങല തീർത്ത സമാജം അനുകരണീയമായ നിരവധി ആശയങ്ങളും ഇതിനോടകമായി നോർത്ത് അമേരിക്കൻ സംഘടനാ തലത്തിൽ പ്രവർത്തികമാക്കിയിട്ടുണ്ട ്.

canada-2

ഗോപകുമാർ നായർ, ജോസ് വർഗീസ്, സെൻ മാത്യു, ജയപാൽ കൂട്ടത്തിൽ, മത്തായി മാത്തുള്ള, സിബിച്ചൻ ജോസഫ്, രൂപാ നാരായണൻ, സിന്ധു ജയപാൽ സേതുമാധവൻ ശിവകുമാർ, സജി മുക്കാടൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: