Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു വയസ്സുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

car2

വാഷിങ്ടൺ ∙ അഞ്ചു വയസ്സുകാരൻ ഓടിച്ച വാഹനം വോൾവൊയുമായി കൂട്ടിയിടിച്ച് അപകടം. അമ്മൂമയെ കാണാൻ മോഹം തോന്നിയതിനെ തുടർന്ന് കുട്ടി രണ്ടു വയസ്സുളള അനുജനേയും കൂട്ടി അമ്മയുടെ എസ്യുവി ഓടിച്ചതാണ് അപകടത്തിനു കാരണമായത്. വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ താക്കോൽ മാതാവ് ഉറങ്ങിയ സമയത്താണ് കുട്ടി കൈക്കലാക്കിയത്. സഹോദരനേയും വാഹനത്തിൽ കയറ്റി സ്റ്റാർട്ട് ചെയ്തു. വാഹനം മുന്നോട്ട് നീങ്ങി വീടിനടുത്തുളള ഇന്റർ സെക്ഷനിലെത്തിയപ്പോൾ മുമ്പിൽ പോയിരുന്ന വോൾവൊയുടെ പുറകിൽ വലിയ ശബ്ദത്തോടെ ഇടിച്ചു നിൽക്കുകയായിരുന്നു.

സമീപവാസികൾ ശബ്ദം കേട്ട് ഇറങ്ങിവന്നു. അഞ്ചു വയസ്സുകാരനും 2 വയസ്സകാരനും പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. വോൾവൊയുടെ ഡ്രൈവർക്കും കാര്യമായി പരിക്കേറ്റില്ല.

car1

മാതാപിതാക്കളുടെ അശ്രദ്ധയാണ് കുട്ടികളെ അപകടത്തിലേക്കു നയിച്ചത്. മാതാപിതാക്കളുടെ പേരിൽ കേസെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന് വാഷിങ്ടൺ പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നുണ്ട്.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: