Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലക്കായ മാല റിക്കോർഡ് വിലയ്ക്ക്

cardamom-mala-record-prices

ന്യൂയോർക്ക്∙ റോക്‌ലാൻഡ് വെസ്റ്ചെസ്റ്റർ ക്നാനാനായ മിഷൻ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലക്കായ മാല ലേലം വിശ്വാസികളിൽ ആവേശവും ആഹ്ലാദവും ഉണർത്തി. പരിശുദ്ധ മാതാവിന്റെ പേരിൽ ഒരു ദേവാലയം ഉണ്ടാകണം എന്ന ആഗ്രഹം മിഷൻ ഡയറക്ടർ ഫാ .ജോസ് ആദോപ്പിള്ളി തിരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ഉന്നയിച്ചപ്പോൾ തിരുനാളിൽ പങ്കെടുത്തവർ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്‌തു.

തുടർന്ന് ന്യൂജഴ്‌സി ക്നാനായ മിഷനിലെ ടോം നേർച്ചയായി നൽകിയ ഏലക്കായ മാല തിരുന്നാളിന്റെ സ്നേഹവിരുന്നിനോട് അനുബന്ധിച്ചു ലേലം ചെയ്തു. ക്യുൻസ്, വെസ്റ്റ്ചെസ്റ്റർ, റോക്‌ലാൻഡ്, കണക്റ്റികട്ട് ക്നാനായാ മിഷനുകളിലെ അംഗങ്ങൾ ലേലത്തിൽ പങ്കെടുത്തു ആവേശകരമായ മത്സരത്തിനൊടുവിൽ റെക്കോർഡ് തുകയ്ക്ക് ഏലക്കായ മാല റോക്‌ലാൻഡ് മിഷനിലെ അംഗമായ രാജേഷ് പുത്തൻപുരക്കൽ 42,000 ഡോളറിനു ലേലത്തിൽ സ്വന്തമാക്കി. ലേലത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിപറഞ്ഞത് കൂടാതെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ നിർമിക്കാൻ ആഗ്രഹിക്കുന്ന ദേവാലയത്തിനു വേണ്ടി മുഴുവൻ തുകയും ഉപയോഗിക്കുമെന്ന് മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.