Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരോൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ വി. ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ

st-mary

കരോൾട്ടൻ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട കരോൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ വി. ദൈവ മാതാവിന്റെ ഓർമ്മ പെരുന്നാൾ ഓഗസ്റ്റ് 12, 13 (വെളളി, ശനി) ദിവസങ്ങളിലായി ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യൽദൊ മോർ തീത്തോസിന്റെ മഹനീയ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഓഗസ്റ്റ് 7 (ഞായർ) വി. കുർബാനാനന്തരം വികാരി, വെരി. റവ. വി. എം. തോമസ് കോർ എപ്പിസ്കോപ്പാ കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 12ന് (വെളളി) വൈകിട്ട് 7 മണിക്ക് സന്ധ്യാ പ്രാർഥനയും തുടർന്ന് ഡോ. ജോർജ് എരമത്ത് വചന പ്രഘോഷണവും നടത്തും.

13ന് (ശനി) രാവിലെ 8.45ന് പ്രഭാത പ്രാർഥനയും 9.30 ന് അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. കുർബാനയും അർപ്പിക്കും. 12 മണിയോടെ ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പളളി ഉപകരണങ്ങളുമായി വിശ്വാസികൾ അണിനിരന്നു കൊണ്ടുളള വർണ്ണ ശബളവും ഭക്തി നിർഭരവുമായ റാസയും നടക്കും.

പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് മാതാവിനോടുളള പ്രത്യേക മദ്ധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും. ഇടവകയിൽ നിന്നും സമീപ ഇടവകയിൽ നിന്നുമായി ഒട്ടനവധി വിശ്വാസികൾ പെരുന്നാളിൽ പങ്കു ചേരും. വികാരി വെരി. റവ. വി. എം. തോമസ് കോർഎപ്പിസ്കോപ്പാ, അസോസിയേറ്റ് വികാരി റവ. ഫാ. ഏലിയാസ് എരമത്ത്, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രഷറർ ജേക്കബ് സ്കറിയ എന്നിവരുടെ നേതൃത്വത്തിലുളള പളളി ഭരണ സമിതി പെരുന്നാൾ ആഘോഷങ്ങൾക്കായുളള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. 12.45ന് സ്നേഹ വിരുന്നോടെ പെരുന്നാൾ സമാപിക്കും. അമേരിക്ക മലങ്കര അതിഭദ്രാസന പിആർഒ കരുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ
 

Your Rating: