Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാം ദുഃഖ്റോന പെരുന്നാൾ

perunal

ന്യൂയോർക്ക്∙ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 20-ാം ദുഃഖ്റോന പെരുന്നാൾ വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കുന്നു. മലങ്കരയുടെ പ്രകാശഗോപുരം എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 20-ാം ദുഃഖ്റോന പെരുന്നാൾ 2016 സെപ്റ്റംബർ 3 ശനിയാഴ്ച ന്യൂയോർക്ക് വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കും.

വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് പള്ളിയുടെ വളർച്ച ഏറെ കാംഷിച്ചിരുന്ന പുണ്യ പിതാവിന്റെ ഓർമ്മ അന്നേ ദിവസം വികാരി വന്ദ്യ ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടും പ്രത്യേക ദുഃഖ്റോന പ്രാർഥനകളോടും നേർച്ച വിളമ്പോടും കൂടി കൊണ്ടാടുന്നതാണ്.

അന്നേദിവസം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ Rev.Fr.C.A.Thomas, Chirathalackel ( Vicar, St. Joseph Syrian Orthodox Knanaya Church, Long Island) വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഒന്നാം ദിവസത്തെ വചന ശ്രുശൂഷ നടത്തുന്നതും ആയിരിക്കും.

മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ദുഃഖ്റോന പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

Church Address - 101 Pondfield Road West, Bronxville, NY 10708
For more details please visit: www.stmaryswhiteplains.com

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: