Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് ഹൂസ്റ്റണിൽ വമ്പിച്ച വരവേൽപ്പ്

bava-sweekarnam-02

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സന്ദർശിച്ച യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി.

bava-sweekarnam-01

ഭദ്രാസന മെത്രാപ്പോലീത്ത മാർ തീത്തോസ് യൽദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31ന് എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയെ ഹൂസ്റ്റണിലെ നൂറുകണക്കിന് വരുന്ന യാക്കോബായ വിശ്വാസികൾ ചേർന്നാണ് സ്വീകരിച്ചത്. അന്നേദിവസം ബാവ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിന്റെ ആരംഭം കുറിക്കുകയും കിഴക്കിന്റെ കാതോലിക്ക ആയിരുന്ന ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 20ാമത് ശ്രാദ്ധപ്പെരുന്നാളിൽ പങ്കെടുക്കുകയും ചെയ്തു.

bava-sweekarnam-04

സെപ്റ്റംബർ 2ന് സെന്റ് ജെയിംസ്, സെന്റ് ജോൺസ് എന്നീ ക്നാനായ യാക്കോബായ പള്ളികളുടെയും സെന്റ്. മേരീസ്, സെന്റ് പീറ്റേഴ്സ് എന്നീ യാക്കോബായ പള്ളികളുടെയും സംയുക്ത നേതൃത്വത്തിൽ സെന്റ് ജോൺസ് ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് നടന്ന സന്ധ്യാപ്രാർത്ഥനയിൽ ശ്രേഷ്ഠ ബാവയും മെത്രാപ്പോലീത്തയും പങ്കെടുത്തു.

സെപ്റ്റംബർ 3ന് ശ്രേഷ്ഠ ബാവാ തിരുമേനിയും മെത്രാപ്പോലീത്തയും ഹൂസ്റ്റൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുർബാന അർപ്പിക്കുകയും അനുഗ്രഹ സന്ദേശം നൽകുകയും ചെയ്തു

bava-sweekarnam-03

ബാവയുടെ സന്ദർശനവേളയിൽ വികാരിമാരായ വെരി റെവ. ഇട്ടി കോർ എപ്പിസ്കോപ്പ, വെരി റെവ. സഖറിയ കോർ എപ്പിസ്കോപ്പ, റെവ. ഫാ. ബിനു ജോസഫ്, റെവ. ഫാ. ഷിനോജ് ജോസഫ്, റെവ. ഫാ. എബ്രഹാം സക്കറിയ, റെവ. ഫാ. ഷാനു, ഡീക്കൻ അനീഷ് എന്നിവരുടെയും വിവിധ പള്ളി ഭരണസമിതികളിടേയും സുംയുക്ത സാന്നിദ്ധ്യം ഉണ്ടായിരുന്നു. പല ഭാഗത്തുമുള്ള ധാരാളം യാക്കോബായ വിശ്വാസികൾ ബാവയെ കാണാനും സഭയോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കുവാനും എത്തിച്ചേർന്നു.

ഹൂസ്റ്റണിലെ എല്ലാ യാക്കോബായ വിശ്വാസികളെയും ഏകീകരിപ്പിക്കാനും വളർന്നുവരുന്ന തലമുറയെ സഭയുടെ ശ്രേഷ്ഠതയിലും വിശ്വാസത്തിലും വളർത്തുവാനും ബാവ ഉദ്ഘോഷിച്ചു. നാലുദിവസത്തെ സന്ദർശത്തിനുശേഷം ബാവ അറ്റ്ലാന്റാ സന്ദർശിക്കാനായി യാത്രയായി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: