Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോർക്കിൽ സ്വീകരണം

bava

ന്യൂയോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവായ്ക്ക് ഫ്ലോറൽ പാർക്കിലെ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം. ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 7:45 ന് ഫ്ലോറൽ പാർക്കിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചേരുന്ന കാതോലിക്ക ബാവായ്‌ക്കും ഭദ്രാസന മെത്രാപ്പൊലീത്ത സക്കറിയ മാർ നിക്കോളാവോസ്, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മറ്റ് സഭാ നേതാക്കളേയും സമുചിതമായി വരവേൽക്കും. പരിശുദ്ധ ബാവായെ സ്വീകരിക്കുന്നതിനായി മുത്തുക്കുടകളും, കത്തിച്ച മെഴുകുതിരികളും, കാതോലിക്കേറ്റ് പതാകകളുമേന്തി വൈദികരും, ഭക്തജനങ്ങളും ചെറിലെയ്നിലെ ബ്രയൻറ് അവന്യൂവിൽ സമ്മേളിക്കുകയും അവിടെനിന്ന് പരിശുദ്ധ ബാവായെയും സംഘത്തെയും ആനയിച്ചു വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിക്കുകയും ചെയ്യും. ഈ സ്വീകരണ പരിപാടിയിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ 7:30 ന് എത്തിച്ചേരണമെന്നു ഭാരവാഹികൾ അറിയിച്ചു.

രാവിലെ 8ന് പരിശുദ്ധ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും മറ്റു മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലും പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. വിശുദ്ധ കുർബാനന്തരം അപ്പോസ്തോലിക വാഴ്‍വിന് ശേഷം 11 മണിക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന തലത്തിലുള്ള പൊതുസമ്മേളനം ഭദ്രാസന മെത്രാപോലീത്ത സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ നേതൃത്വത്തിൽ ആരംഭിക്കും. യോഗത്തിൽ പരിശുദ്ധ കാതോലിക്ക ബാവാ സഭയുടെ സമകാലീക വികസന പദ്ധതികളെക്കുറിച്ചും ആത്മീയ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കും. തദവസരത്തിൽ ഭദ്രാസനത്തിലെ ട്രൈ സ്റ്റേറ്റ് ഏരിയയിൽ നിന്നുള്ള പള്ളികളിലെ കാതോലിക്കാദിന ധനശേഖരം പരിശുദ്ധ ബാവാ തിരുമേനി ഏറ്റുവാങ്ങുന്നതുമാണ്. 12 മണിയോടെ സമ്മേളനം സമാപിക്കുന്നതും, തുടർന്ന് ഉച്ചഭക്ഷണത്തോടെ പരിപാടികൾ പര്യവസാനിക്കും.

പരിശുദ്ധ ബാവാതിരുമേനിയുടെ വരവേൽപ്പിനും മറ്റു പരിപാടികൾ ക്രമപ്പെടുത്തുന്നതിനുമായി വർഗീസ് പോത്താനിക്കാട്, ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

വിവിധ ദേവാലയങ്ങളിലെ വൈദികരും വിശ്വാസികളും പങ്കെടുക്കുമെന്നത് പരിഗണിച്ചു പള്ളി പരിസരത്ത് വലിയ ടെന്റ് ക്രമീകരിച്ചിട്ടുണ്ട്. മഹത്തായ ഈ പരിപാടികളിൽ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.


കൂടുതൽ വിവരങ്ങൾക്ക്:
Vicar: Gregory Varghese
Very. Rev. Dr. Samuel cor Episcopa
Conveners:
Varghese Pothanicad (917-488-2590)
Jose Thomas(631-241-5285)
Secretary: Mathew Mathen(516-724-3304)
Joint Secretary:Moncy Varghes(516-974-1951)

Your Rating: