Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാതോലിക്കാ ബാവയ്ക്കും മെത്രാപ്പോലീത്തന്മാർക്കും സ്വീകരണവും പെരുന്നാൾ ആഘോഷവും

ettunombhe-perunal

ന്യൂയോർക്ക്∙ വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാൾ സെപ്റ്റംബർ 10 ശനിയാഴ്ച കൊണ്ടാടപ്പെടുന്നു. അന്നേ ദിവസം രാവിലെ 8.30നു യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായെയും പിതാക്കന്മാരായ ഭദ്രാസന ആർച്ച്ബിഷപ് എൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയെയും ക്നാനായ ഭദ്രാസനത്തിന്റെ ആർച്ച് ബിഷപ് അയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്തയെയും ഇടവക വികാരി ചട്ടത്തിൽ ഗീവർഗീസ് കോർഎപ്പിസ്കോപ്പയുടെയും മറ്റു വൈദീകരുടെയും, ശെമ്മാശന്മാരുടെയും, ഇടവക ജനങ്ങളുടെയും ആഭിമുഖ്യത്തിൽ ഭക്ത്യാദരപൂർവ്വം വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നതായിരിക്കും.

അതെ തുടർന്ന് പ്രഭാത നമസ്കാരവും, 9.30നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും പിതാക്കന്മാരുടെ സഹ കാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, നേർച്ച വിളമ്പോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും.

പെരുന്നാൾ ഏറ്റവും സമുചിതമാക്കുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക ചെയ്തു കഴിഞ്ഞു.

ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി പെരുന്നാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്: വെരി റെവ. വർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ (വികാരി പ്രസിഡന്റ്) 518 9286 261, റവ. ഫാ. ജെറി ജേക്കബ് എം.ഡി (അസോസിയേറ്റ് വികാരി) 845) 5199669 , ജോർജ് കുഴിയാഞ്ഞൽ (വൈസ് പ്രസിഡന്റ്) (914) 886 8158, വിമൽ റോയി (സെക്രട്ടറി) (914) 979 2025 , സുനിൽ കോശി (ട്രഷറർ) (914) 434 4158, ബോബി കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി). (201) 256 1426.

Church Address - 101 Pondfield Road West, Bronxville, NY 10708 . GPS Address - St Marys Church of White Plains Bronxville.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: