Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങനാശേരി -കുട്ടനാട് പിക്നിക്ക് സെപ്റ്റംബർ 3ന്

changanasseri-kuttanad-picnic

ഷിക്കാഗോ∙ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ഷിക്കാഗോ എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനാംഗങ്ങളുടേയും സംയുക്ത പിക്നിക്ക് സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ മോർട്ടൻഗ്രോവിലുള്ള ലിൻവുഡ്സ് പാർക്കിൽ നടക്കും.

വൈവിധ്യമാർന്ന കായിക- ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവർഷത്തെ പിക്നിക്ക് കൂടുതൽ അവിസ്മരണീയമായിരിക്കും.

ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ, പൂർവ്വകാല കലാലയ സ്മരണകൾ, നാട്ടിൻപുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങൾ, പരിചയങ്ങൾ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനും വേണ്ടി ഒരുക്കിയിരിക്കുന്ന ആഘോഷത്തിൽ എല്ലാവരുടെയും കുടുംബസമേതമുള്ള സാന്നിധ്യ സഹകരണം ഭാരവാഹികൾ ക്ഷണിച്ചു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് താങ്കളുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് പിക്നിക്ക് വിജയിപ്പിക്കണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് പിക്നിക്ക് കോർഡിനേറ്റേഴ്സായ ബിജി കൊല്ലാപുരം (847 691 2560), ഷിബു അഗസ്റ്റിൻ (847 858 0473), സണ്ണി വള്ളിക്കളം (847 722 7598) എന്നിവരുമായി ബന്ധപ്പെടുക. പിആർഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.


വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: