Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങനാശേരി- കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി

changanassery-picnic01

ഷിക്കാഗോ∙ ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും ഷിക്കാഗോ എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനകളുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും അനുഭാവികളുടേയും സംയുക്ത പിക്നിക്ക് മോർട്ടൻഗ്രോവിലുള്ള ലിൻവുഡ്സ് പാർക്കിൽ സെപ്റ്റംബർ 3നു ശനിയാഴ്ച നടത്തി.

changanassery-picnic03

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പിക്നിക്ക് ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഇത്തരം കൂട്ടായ്മകളുടെ സംഗമം വഴിയായി മലയാളി സമൂഹത്തിന്റെ ഐക്യവും വളർച്ചയും കൂടുതൽ സജീവമായി വർധിച്ചുവരട്ടെ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സണ്ണി വള്ളിക്കളം സ്വാഗതം പറഞ്ഞു. ഷിബു അഗസ്റ്റിൻ, അപ്പച്ചൻ നെല്ലുവേലിൽ, ജോസഫ് ചാണ്ടി, അച്ചാമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. ബിജി കൊല്ലാപുരം നന്ദി പറഞ്ഞു.

changanassery-picnic02

കൂട്ടായ്മയുടെ വൈവിധ്യതയാലും അനുകൂലമായ കാലാവസ്ഥയുടെ മനോഹാരിതയാലും പങ്കെടുത്ത ഏവർക്കും അവിസ്മരണീയമായ അനുഭവം സമ്മാനിച്ച പിക്നിക്ക് ആയിരുന്നു. അടുത്ത വർഷത്തെ പിക്നിക്കിന്റെ നടത്തിപ്പിനായി സ്കറിയാക്കുട്ടി തോമസിനെ കോർഡിനേറ്ററായി തിരഞ്ഞെടുത്തു.

എല്ലാവരുടേയും ഒത്തൊരുമയോടു കൂടിയ പ്രവർത്തനങ്ങൾ പിക്നിക്ക് വൻ വിജയമാക്കി. ബിജി കൊല്ലാപുരം, ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം (ജനറൽ കോർഡിനേറ്റേഴ്സ്), രാജൻ തലവടി, സാലിച്ചൻ തായങ്കരി, ഫിലിപ്പ് പവ്വത്തിൽ എന്നിവരായിരുന്നു പിക്നിക്കിന് നേതൃത്വം നൽകിയത്.

changanassery-picnic

രാവിലെ 10 മണിക്ക് ആരംഭിച്ച പിക്നിക്ക് വൈകുന്നേരം 6 മണിക്ക് സമാപിച്ചു. പി.ആർ.ഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: