Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം ചെന്നൈയിൽ പ്രദർശിപ്പിച്ചു

debate യുഎസ് കോൺസുലേറ്റ് ജനറലിന്റെ ചെന്നൈ പബ്ലിക് അഫയേഴ്സ് ഓഫിസർ ഏരിയൽ എച്ച്. പൊള്ളോക് ചർച്ചയിൽ പങ്കെടുക്കുന്നു. ചിത്രത്തിന് കടപ്പാട് : യുഎസ് കോൺസുലേറ്റ് ജനറൽ, ചെന്നൈ

ചെന്നൈ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സ്ഥാനാർഥി സംവാദം ചെന്നൈയിൽ പ്രദർശിപ്പിച്ചു. ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ലയോള കോളേജ്, അതീന ഇൻഫോണോമിക്സ് എന്നിവയുമായി സഹകരിച്ചാണ് സംവാദത്തിന്റെ പ്രദർശനം ഒരുക്കിയത്. ലയോള കോളജിലെ ലോറൻസ് സുന്ദരം ഹാളിലായിരുന്നു പ്രദർശനം.

തങ്ങളുടെ ആശയങ്ങളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് മുൻപിൽ തുറന്ന സംവാദം നടത്തി ആരാകണം അടുത്ത പ്രസിഡന്റ് എന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങള്‍ക്കു നൽകുന്നതാണ് അമേരിക്കൻ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് യുഎസ് കോൺസുലേറ്റിന്റെ പബ്ലിക് അഫയേഴ്സ് ഓഫിസർ ഏരിയൽ എച്ച്. പൊള്ളോക് പറഞ്ഞു.

സംവാദത്തിന്റെ പ്രദർശനത്തിനു ശേഷം ഏരിയൽ എച്ച്. പൊള്ളോക്, കാമഡോർ ആർ. എസ് വാസൻ, അതീന ഇൻഫോണോമിക്സിന്റെ ഡയറക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ട്രംപിന്റെയും ഹിലറിയുടേയും പ്രകടനങ്ങളെക്കുറിച്ചും വിദേശ വ്യാപാരം, സാമ്പത്തിക നയം, വിദേശ നയം തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായങ്ങളെക്കുറിച്ചും ചർച്ച നടന്നു. യുഎസ് കോൺസുലേറ്റ് ജനറിലിന്റെ തിരഞ്ഞെടുപ്പു പരിപാടികളുടെ ഭാഗമായാണ് സംവാദത്തിന്റെ പ്രദർശനം ഒരുക്കിയത്.

ദ കമ്മീഷൻ ഓഫ് പ്രസിഡൻഷ്യൽ ഡിബേറ്റ്സ് എന്ന സ്വകാര്യ സംഘടനയാണ് സംവാദം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 9, 20 തീയതികളിൽ അടുത്ത സംവാദങ്ങൾ നടക്കും. വൈസ് പ്രസിഡന്റ് സംവാദം നടക്കുന്നത് ഒക്ടോബർ നാലിനാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.