Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോയിൽ ഒറ്റ മാസത്തിനുളളിൽ നടന്നത് 83 കൊലപാതകങ്ങൾ

CHICAGO-MURDER

ഷിക്കഗോ ∙ 1996നു ശേഷം ആദ്യമായി ഷിക്കാഗോ ഒരു മാസത്തിനുളളിൽ 83 കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2016 ഓഗസ്റ്റ് ഷിക്കാഗോയുടെ ചരിത്രത്തിൽ കറുത്ത ലിപികളിൽ എഴുതി ചേർക്കപ്പെടേണ്ട മാസമാണ്.

2016 ജൂലൈ മാസം ഷിക്കാഗോയിൽ മാത്രം 50 പേർ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസം 83ലേയ്ക്ക് സംഖ്യ ഉയർന്നു. ഈ വർഷം ഷിക്കാഗോയിൽ ഇതുവരെ 478 കൊലപാതകങ്ങൾ നടന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ വലിയ നഗരങ്ങളായ ന്യുയോർക്ക്, ലൊസാഞ്ചലസ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് മാസം ആകെ 1393 മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. 2015 ഓഗസ്റ്റ് മാസം വെടിയേറ്റ് കൊല്ലപ്പെട്ടവര്‍ 35 ശതമാനമായിരുന്നുവെങ്കിൽ 2016 ഓഗസ്റ്റ് മാസം 28 ശതമാനമാണ് വർദ്ധിച്ചത്.

പ്രസിഡന്റ് ഒബാമയുടെ ജന്മദേശമായ ഷിക്കാഗോയിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഉത്കണ്ഠ രേഖപ്പെടുത്തി. നിയമ വാഴ്ചയുടെ തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: