Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശഭക്തിനിറഞ്ഞ സ്വാതന്ത്യ്രദിനാഘോഷം ഷിക്കാഗോയിൽ

chicago-2

ഷിക്കാഗോ∙ ഗോപിയോ ഷിക്കാഗോയുടേയും, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടേയും ആഭിമുഖ്യത്തിൽ വമ്പിച്ച സ്വാതന്ത്യ്രദിന പരേഡ് നടത്തുകയുണ്ടായി.

chicago-1

ഗോപിയോ ഷിക്കാഗോ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ പ്രസിഡന്റ് എലിസബത്ത് ചെറിയാൻ, സെക്രട്ടറി സുഭാഷ് ജോർജ് എന്നിവർ നേതൃത്വം നൽകി. കുര്യൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ട മേളം പരേഡിന് കൊഴുപ്പേകി.

chicago-5

ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന നേപ്പർവില്ലയിൽനിന്ന് എൺപത് ഫ്ളോട്ടുകളാണ് ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്യ്രദിന പരേഡിൽ അണിനിരന്നത്.

chicago-4

കോൺസൽ ജനറൽ ഓഫ് ഇന്ത്യ ഡോ. ഔസേഫ് സെയ്ദ്, ലഫ്റ്റനന്റ് ഗവർണ്ണർ എറാലേയൻ സൽഗുനേറ്റി എന്നിവർ മുഖ്യാതിഥികളായിരുന്നു.

chicago-6

കൃഷ്ണ ബൻസാലിന്റെ നേതൃത്വത്തിലുള്ള നേപ്പർവിൽ ഇന്ത്യൻ ഔട്ട്റീച്ച് കമ്യൂണിറ്റി ആണ് 15,000ത്തിലധികം പേർ പങ്കെടുത്ത സ്വാതന്ത്യ്രദിനാഘോഷം സംഘടിപ്പിച്ചത്.

chicago-3

സുനീധി ചൗഹാന്റെ നേതൃത്വത്തിലുള്ള ഗാനമേള, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ നൃത്ത പരിപാകൾ എന്നിവ മാറ്റുകൂട്ടി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: