Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ ക്നാനായ ഒളിമ്പിക്സ് ശ്രദ്ധേയമായി

inaguration-01 ചുങ്കം ഫൊറോനാ വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ ക്നാനായ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യുന്നു.

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മോർട്ടൻ ഗ്രോവിലെ സെയിന്റ് പോൾസ്വുഡ്സിൽ വെച്ച് ക്നാനായ ഒളിമ്പിക്സ് വിജയകരമായി നടത്തപ്പെട്ടു. കോട്ടയം അതിരൂപതാംഗവും ചുങ്കം ഫൊറോനാ വികാരിയുമായ ഫാ. ജോർജ് പുതുപറമ്പിൽ കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

chicago-kananaya-olympics01 മുഖ്യാതിഥി കെ.ജെ. ജോസ് കോതാലടിയിൽ പ്രസംഗിക്കുന്നു.

കായിക താരങ്ങളുടെ മാർച്ച്പാസ്റ്റിൽ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി സല്യൂട്ട് സ്വീകരിച്ചു. കോട്ടയം അതിരൂപതാ വിൻസെന്റ് ഡി.പോൾ പ്രസിഡന്റ് കെ.ജെ. ജോസ് കോതാലടിയിൽ മുഖ്യാതിഥിയായിരുന്നു.

chicago-kananaya-olympics02 കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി പ്രസംഗിക്കുന്നു

കെ.സി.എസ് ഭാരവാഹികളായ റോയി നെടുംചിറ, ജീനോ കോതാലടിയിൽ, സണ്ണി ഇടിയാലിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവർ സന്നിഹിതരായിരുന്നു.

chicago-kananaya-olympics006 മാർച്ച് പാസ്റ്റ്

ഷിക്കാഗോ ക്നാനായ സമൂഹത്തിലെ ഏറ്റവും വേഗതയേറിയ പുരുഷതാരമായി ലെറിൻ ചേത്തലിൽ കരോട്ടും, വനിതാ താരമായി സവാന ചേത്തലിൻകരോട്ടും തിരഞ്ഞെടുക്കപ്പെട്ടു.

chicago-kananaya-olympics008 ഷിക്കാഗോ ക്നാനായ സമൂഹത്തിലെ ഏറ്റവും വേഗതയേറിയ പുരുഷതാരം ലെറിൻ ചേത്തലിൽ കരോട്ട് ഫാ. ജോർജ് പുതുപ്പറമ്പിലിൽനിന്നും ട്രോഫി സ്വീകരിക്കുന്നു

ഫാ. ജോർജ് പുതുപ്പറമ്പിൽ ട്രോഫികൾ സമ്മാനിച്ചു. വിവിധ ഫൊറോനാകളുടെ നേതൃത്വത്തിലാണ് ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത മത്സരങ്ങൾ നടത്തപ്പെട്ടത്. വളരെ ചിട്ടയായി നടത്തപ്പെട്ട ക്നാനായ ഒളിമ്പിക്സിന് ജോജോ ആലപ്പാട്ട്, ജോയി തേനാകര, സാജൻ പച്ചിലമാക്കിൽ, ജോസ് മണക്കാട്ട്, ജെയിംസ് വെട്ടിക്കാട്ട്, ഷാൻ കദളിമറ്റം, ഷൈബു കിഴക്കേക്കുറ്റ്, ജ്യോതിഷ് തെങ്ങനാട്ട്, ജെയ്മോൻ നന്തികാട്ട്, ജോയിസ് ആലപ്പാട്ട്, ബിനു കൈതക്കതൊട്ടിയിൽ, ജേക്കബ് മണ്ണാർക്കാട്ടിൽ, ജോർജ് ഏലൂർ, സാജു കണ്ണമ്പള്ളി, ബൈജു കുന്നേൽ എന്നിവർ നേതൃത്വം നൽകി.

chicago-kananaya-olympics007 ഷിക്കാഗോ ക്നാനായ സമൂഹത്തിലെ ഏറ്റവും വേഗതയേറിയ വനിതാതാരം സവാന ചേത്തലിൽകരോട്ട് ഫാ. ജോർജ് പുതുപ്പറമ്പിലിൽ നിന്നും ട്രോഫി സ്വീകരിക്കുന്നു

വാർത്ത∙ ജീനോ കോതാലടിയിൽ
 

Your Rating: