Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ കെസിഎസ് ഓണം ആഘോഷിച്ചു

kcs-onam

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റി വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. താഫ്റ്റ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷപരിപാടികൾ. ഓണസദ്യ, അത്തപ്പൂവിടൽ, ചെണ്ടമേളം, ഘോഷയാത്ര തുടങ്ങിയവ പരിപാടികളുടെ മാറ്റ് വർദ്ധിപ്പിച്ചു.

kcs-1

കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചലച്ചിത്രതാരം സുചിത്ര ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ ഓണസന്ദേശം നൽകി. സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.

kcs-2

അനുഷ ജോസഫ് കുന്നത്തുകിഴക്കേതിൽ, ജെന്ന ജോൺ മഠത്തിൽ എന്നിവർ ദേശീയഗാനം ആലപിച്ചു. ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ് സ്വാഗതവും, വൈസ് പ്രസിഡന്റ് റോയി നെടുംചിറ കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ജീനോ കോതാലടിയിൽ എംസിയായിരുന്നു.

kcs-5

വിമൻസ് ഫോറം പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, കെസിസിഎൻഎ ജോയിന്റ് സെക്രട്ടി സഖറിയ ചേലയ്ക്കൽ, യുവജനവേദി പ്രസിഡന്റ് ജിബിറ്റ് കിഴക്കേക്കുറ്റ്, ലെയ്സൺ ബോർഡ് ചെയർമാൻ ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളിൽ, ഗോൾഡീസ് കോർഡിനേറ്റർ ജോൺ ഇലക്കാട്ട്, സീനിയർ സിറ്റിസൺഫോറം കോർഡിനേറ്റർ മാത്യു പുളിക്കത്തൊട്ടിയിൽ, കെസിജെഎൽ കോർഡിനേറ്റർ എത്സമ്മ പൂഴിക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.

മാവേലിയായി അരങ്ങത്തുവന്ന ജേക്കബ് മണ്ണാർക്കാട്ടിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നു. വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഡെന്നി പുല്ലാപ്പള്ളിൽ, ജോയൽ ഇലയ്ക്കാട്ട്, ജോബി ഓളിയിൽ എന്നിവർ നേതൃത്വം നൽകി. അരുൺ നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ തരികിട ഗ്രൂപ്പിന്റെ ചെണ്ടമേളം അരങ്ങേറി. സണ്ണി ഇടിയാലിൽ, സാജു കണ്ണമ്പള്ളി, സാജൻ പച്ചിലമാക്കീൽ, സാബു തറത്തട്ടേൽ, സണ്ണി മേലേടം, തോമസ് ഒറ്റക്കുന്നേൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

kcs-4

കെസിസിഎൻയുടെ മുഖപത്രമായ ക്നാനായ ടൈംസിന്റെ കോപ്പി ചീഫ് എഡിറ്റർ ജോൺ കരമാലിയിൽനിന്നും സ്വീകരിച്ചുകൊണ്ട് കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി പ്രകാശനം ചെയ്തു. റാഫിൾ നറുക്കെടുപ്പിൽ ഷാജു പഴേമ്പള്ളിൽ വിജയിയായി. പോൾസൺ തരിയത്തായിരുന്നു സ്പോൺസർ. ഫൈനാൻസ് ചെയർമാൻ ബൈജു കുന്നേൽ, തോമസ് പൂതക്കരി, പോൾസൺ കുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.

kcs-3

ഓണാഘോഷം വിജയിപ്പിക്കാൻ സഹായിച്ച ഡൊമിനിക് ചൊള്ളമ്പേൽ (ഫോട്ടോ), അനിൽ മറ്റത്തിൽക്കുന്നേൽ (ക്നാനായ വോയ്സ്), മോനച്ചൻ പോളക്കാട്ടിൽ (സൗണ്ട്), വില്യം ജോർജ് (മലബാർ കേറ്ററിംഗ്) എന്നിവർക്ക് കെസിഎസ് നന്ദി രേഖപ്പെടുത്തി.

വാർത്ത∙ ജീനോ കോതാലടിയിൽ 

Your Rating: