Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ കെസിഎസ് യുവജനോത്സവം ശ്രദ്ധേയമായി

inaguartion ഷിക്കാഗോ കെസിഎസ് സംഘടിപ്പിച്ച യുവജനോത്സവം ഫാ. ബോബൻ വട്ടംപുറത്ത് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) ജോസ് മണക്കാട്ട്, ഡെന്നി പുല്ലാപ്പള്ളിൽ, ജീനോ കോതാലടിയിൽ, ക്രിസ്റ്റിൻ ചേലയ്ക്കൽ, സണ്ണി ഇടിയാലിൽ, പ്രസിഡന്റ് ജോസ് കണിയാലി, ജോബി ഓളിയിൽ, ഹാനാ ചേലയ്ക്കൽ, ഷിബു മുളയാനിക്കുന്നേൽ, ജോയൽ ഇലയ്ക്കാട്ട്, സക്കറിയ ചേലയ്ക്കൽ, റോയി നെടുംചിറ എന്നിവരാണു സമീപം.

ഷിക്കാഗോ∙ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) സംഘടിപ്പിച്ച യുവജനോത്സവത്തിൽ നൂറിൽപ്പരം യുവജനങ്ങൾ പങ്കെടുത്തു. ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന യുവജനോത്സവം ഫാ. ബോബൻ വട്ടംപുറത്ത് ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിച്ചു. കെസിഎസ് വൈസ്പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയിൽ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ, കെസിസിഎൻഎ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കൽ, എന്റർടൈൻമെന്റ് കമ്മിറ്റി ചെയർപേഴ്സൺ ഡെന്നി പുല്ലാപ്പള്ളിൽ, കമ്മിറ്റി അംഗങ്ങളായ ജോബി ഓളിയിൽ, ജോയൽ ഇലയ്ക്കാട്ട്, നാഷണൽ കൗൺസിൽ അംഗം ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേൽ, 2015 കലാതിലകം ഹാനാ ചേലയ്ക്കൽ, 2015 കലാപ്രതിഭ ക്രിസ്റ്റിൻ ചേലയ്ക്കൽ എന്നിവരും സന്നിഹിതരായിരുന്നു.

pic-01

അനുഷ കുന്നത്തുകിഴക്കേതിൽ കലാതിലകമായും റ്റോബി കൈതക്കത്തൊട്ടിയിൽ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. അലക്സ് ജോൺ റ്റോമി ചക്കാലയ്ക്കൽ, ഡാനിയൽ തിരുനെല്ലിപറമ്പിൽ എന്നിവരെ റൈസിംഗ് സ്റ്റാർസ് ആയും തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് വൈകിട്ട് 6ന് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന നേതൃസംഗമത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.

നവംബർ 19 ന് താഫ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്നാനായ നൈറ്റിൽ കലാതിലകം/കലാപ്രതിഭ വിജയികളെ ആദരിക്കും. കെസിഎസ് യുവജനോത്സവം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ ഡെന്നി പുല്ലാപ്പള്ളിൽ, ജോബി ഓളിയിൽ, ജോയൽ ഇലയ്ക്കാട്ട്, ജോസ് മണക്കാട്ട്, ഷിബു മുളയാനിക്കുന്നേൽ എന്നിവരെ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.

വാർത്ത∙ ജീനോ കോതാലടിയിൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.