Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ചാവേദി ഓഗസ്റ്റ് 21ന്

cma

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ 'സാമൂദായിക സംഘടനകളുടെ വളർച്ച, സാമൂഹിക സംഘടനകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നുവോ?’ എന്ന വിഷയത്തിൽ ഓഗസ്റ്റ് 21ന് ഞായറാഴ്ച 5 മണി മുതൽ ഡിബേറ്റ് നടത്തുന്നു.

മൗണ്ട് പ്രോസ്പെക്ടസിലെ സി.എം.എ ഹാളിൽ (834 E Rand Rd, MT Prospect, IL 60056) പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ചർച്ചാവേദി കോർഡിനേറ്റർ ജസ്സി റിൻസിയും മറ്റ് ഭാരവാഹികളും നേതൃത്വം നൽകും.

charchavedi

വിവിധ സാമുദായിക സാമൂഹിക സംഘടനാ നേതാക്കൾ ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കും. ഈ ചർച്ചാവേദിയിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. അച്ചീവ് റിയാലിറ്റിയും, ലിങ്കൺവുഡ് മോർട്ട്ഗേജുമാണ് സ്പോൺസർമാർ. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: