Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ച നടത്തി

cma-news_pic1

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ‘സാമുദായിക സംഘടനകളുടെ വളർച്ച സാമൂഹിക സംഘടനകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നുവോ’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ചർച്ച തീപാറുന്ന സംവാദങ്ങളുടെ വേദിയായി.

അമേരിക്കൻ പശ്ചാത്തലത്തിൽ ഈ വിഷയത്തിന്റെ എല്ലാവശങ്ങളും പങ്കെടുത്തവർ വിശകലനം ചെയ്തു. സാമൂഹിക സംഘടനകളുടെ വളർച്ചയെ എങ്ങനെ ത്വരിതപ്പെടുത്താമെന്നും, അതിന് മറ്റൊന്നും തടസ്സമാകാത്ത രീതിയിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചർച്ചയിൽ സ്റ്റാൻലി കളരിക്കമുറി മോഡറേറ്ററായിരുന്നു. ചർച്ചാവേദി കോർഡിനേറ്റർ ജെസ്സി റിൻസി സ്വാഗതവും, സെക്രട്ടറി ബിജി സി. മാണി നന്ദിയും പറഞ്ഞു.

cma-news_pic2

ചൂടേറിയ ചർച്ചയിൽ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, റവ.ഫാ. ബാബു മഠത്തിപ്പറമ്പിൽ, ഇന്ത്യാ പ്രസ്ക്ലബ് നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, സണ്ണി വള്ളിക്കളം, ജോൺസൺ കണ്ണൂക്കാടൻ, സന്തോഷ് നായർ, ഷിജി അലക്സ്, ജയചന്ദ്രൻ, അഗസ്റ്റിൻ കരിങ്കുറ്റി, സുനൈന ചാക്കോ, ജിമ്മി കണിയാലി, മാത്യു തോമസ്, കുര്യൻ കാരപ്പള്ളി, നാരായണൻ കുട്ടപ്പൻ, ജോസഫ് നെല്ലുവേലിൽ, വർഗീസ് കെ. ജോൺ, തൊമ്മൻ പൂഴിക്കുന്നേൽ, ലീല ജോസഫ്, ജോഷി വള്ളിക്കളം തുടങ്ങിയവർ പ്രസംഗിച്ചു.

cma-news_pic3

ജോസ് സൈമൺ മുണ്ട പ്ലാക്കിൽ, ജോഷി മാത്യു, ജൂബി വള്ളിക്കളം, റിൻസി കുര്യൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: