Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മാരത്തണിൽ അഭിമാനമായ മലയാളികളെ ഷിക്കാഗോ മലയാളി അസോസിയേഷൻ അഭിനന്ദിച്ചു

CMA_anumodanam_pic

ഷിക്കാഗോ∙ 2016 ഷിക്കാഗോ മാരത്തണിൽ പങ്കെടുത്ത് അഭിമാനകരമായ പ്രകടനം കാഴ്ചവച്ച കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ടു ലണ്ടൻ മലയാളികളായ സോജൻ ജോസഫിനെയും എബി മാത്യു വിനേയും ഷിക്കാഗോ മലയാളി അസോസിയേഷൻ അനുമോദിച്ചു.

ഒക്ടോബർ 9ന് ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ ഗ്രാന്റ് പാർക്കിൽ ആരംഭിച്ച് ഗ്രാന്റ് പാർക്കിൽ തന്നെ അവസാനിച്ച പ് ഷിക്കാഗോ മാരത്തണിൽ പങ്കാളിയായി മലയാളികൾക്ക് അഭിമാനമായത് യുകെയിലെ കെന്റിൽ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫും നിലമ്പൂർ സ്വദേശി എബി മാത്യുവുമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആറു മാരത്തോൺ മത്സരങ്ങത്തിൽ ഒന്നാണ് എല്ലാവർഷവും ഷിക്കാഗോയിൽ നടക്കുന്നത്. ബോസ്റ്റൺ, ന്യൂയോർക്ക് , ലണ്ടൻ, ബെർലിൻ, ടോക്കിയോ എന്നിവിടങ്ങളിൽ ആണു മറ്റഞ്ചു മത്സരങ്ങൾ. ഈ കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ നടന്ന മരത്തണിൽ 40,400 പേർ ആണു പങ്കെടുത്തത്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇന്ത്യയിൽ നിന്നും 40 ആളുകൾ പങ്കെടുത്തു. അതിൽ ഇവർ രണ്ടു മലയാളികളും ഉണ്ടായിരുന്നുവെന്നത് അഭിമാന കാര്യമാണെന്ന് സിഎംഎ ഹാളിൽ അവർക്കു സ്വീകരണം നൽകികൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അമ്പേനാട്ട് അഭിപ്രായപ്പെട്ടു .ബിജി സി മാണി, രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്, അനിൽ മറ്റത്തിൽകുന്നേൽ,ഫിലിപ്പ് ആലപ്പാട്ട്, സൈബു അലക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

ഇതിനു മുൻപു കഴിഞ്ഞ സെപ്റ്റംബറിൽ ബർലിനിൽ നടന്ന 42 -ാം മാരത്തൺ,, ഏപ്രിലിൽ നടന്ന പാരീസ് മാരത്തൺ , ലണ്ടൻ, എഡിന്ബറോ, ഡബ്ളിന് എന്നിവയടക്കം നിരവധി മാരത്തൺ ഓട്ടങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളോടെ ആർജ്ജിച്ച അനുഭവ സമ്പത്തുമായാണ് കൈപ്പുഴ സ്വദേശി സോജൻ ജോസഫ് ഷിക്കാഗോ മാരത്തണിൽ പങ്കെടുത്തത് . ലണ്ട ൻ മലയാളിയായ സോജൻ ജോസഫ് 4 മണിക്കൂർ 45 മിനിറ്റുകൊണ്ട ാണ് ബർലിൻ മാരത്തൺ (42.195 കി.മീ) ഫിനീഷ് ചെയ്തത്. കഴിഞ്ഞ 14 വർഷമായി കുടുംബസമേതം കെന്റിൽ താമസിയ്ക്കുന്ന സോജന്, ഗ്ളോബൽ മലയാളി ഫെഡറേഷന് യൂറോപ്പ് റീജിയന് പ്രസിഡന്റുകൂടിയാണ്.

സോജന്റെ സഹ ഓട്ടക്കാരനായ എബി മാത്യു നിലമ്പൂർ സ്വദേശിയാണ്. കെന്റിൽ കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി താമസിക്കുന്ന എബിയുടെ മൂന്നാമത് മാരത്തൺ ആണ് ഷിക്കാഗോയിലേത്. ഇതിനു മുൻപ് പാരീസ് മാരത്തനിലും എഡിൻബർഗ് മാരത്തണിലും എബി പങ്കെടുക്കുകയും ഓട്ടം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

സ്പോർട്സ് മുഖേന ആരോഗ്യം കാത്തുസൂക്ഷിയ്ക്കാന് വരുംതലമുറയ്ക്ക് പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവ ഓട്ടക്കാർ മാരത്തണിൽ പങ്കാളി ആയത്. ഒരു അത്ലറ്റിക്ക് പശ്ചാത്തലവും ഇല്ലാതെ 38 വയസ്സിന് ശേഷം ഇത്രയും പ്രയാസമേറിയ കായിക ഇനത്തിലേക്ക് ശ്രദ്ധ ഊന്നുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു എന്ന് സോജൻ ജോസഫ് അനുസ്മരിച്ചു. എന്നാൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയും ചിട്ടയായ പരിശീലനവും ഭക്ഷണ രീതികളും കൊണ്ട ് ഈ കായിക ഇനത്തിൽ ചുരുങ്ങിയ കാലം കൊണ്ട ് തന്നെ സ്വന്തം കയ്വൊപ്പു ചാർത്തുവാൻ തനിക്കായതിൽ ദൈവത്തിന് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.

മധ്യവയസ്സിലേക്കെത്തുമ്പോൾ വ്യായാമത്തിന്റെ കുറവ് കൊണ്ടും ഭക്ഷണ രീതിയുടെ അപര്യാപ്തത കൊണ്ടും നിരവധി മലയാളി സുഹൃത്തുക്കൾ രോഗങ്ങൾക്ക് അടിമപ്പെടുന്നു എന്നുള്ള യാഥാർഥ്യം മനസ്സിലേക്ക് എത്തിയപ്പോൾ, വ്യായാമത്തിന്റെ ആവശ്യകതയെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിലേക്ക് തിരിഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു. നിരവധി ചാരിറ്റികൾക്ക് വേണ്ടി കൂടി ഓട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. തുടക്കത്തിൽ ഈ ഉദ്യമത്തിൽ തനിയെ ആയിരുന്നു എങ്കിൽ, ഇപ്പോൾ നിരവധി സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുവാനും കൂടെ പങ്കെടുക്കുവാനും മുന്നോട്ടു വരുന്നുണ്ട് എന്നത് സന്തോഷം പകരുന്നു എന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്പിന് വെളിയിലെ സോജന്റെയും എബിയുടെയും ആദ്യത്തെ മാരത്തൺ കൂടിയാണ് ഇത്.

സോജൻ 5 മണിക്കൂർ 32 മിനിട്ടും എബി 5 മണിക്കൂർ 18 മിനിറ്റ് കൊണ്ടും ഈ മാരത്തൺ പൂർത്തിയാക്കി. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.