Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം

cma-5

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ താഫ്റ്റ് ഹൈസ്കൂളിൽ വച്ചു നടത്തിയ ഓണാഘോഷം പ്രശസ്ത ചലച്ചിത്രതാരം റീബ മോനിക്ക ജോൺ ഉദ്ഘാടനം ചെയ്തു. ഇത്തരം ആഘോഷങ്ങളും ചെണ്ടമേളങ്ങളും, മറ്റ് കലാപരിപാടികളുമൊക്കെ നടത്തുന്നത് മലയാളികളുടെ ഗൃഹാതുരസ്മരണകളെ ഉണർത്തുവാൻ പര്യാപ്തമാണെന്ന് റീബ പറഞ്ഞു.

cma-4

നാലുമണിക്കുതന്നെ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഈ അടുത്തകാലത്ത് അമേരിക്കയിലെത്തിയ മലയാളികൾ വളരെ ദൂരെനിന്നുപോലും ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് വളരെ പ്രോത്സാഹനജനകമായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലിമന്നനേയും വാമനനേയും എഴുന്നെള്ളിച്ചുകൊണ്ടു നടത്തിയ സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി.

cma-3

തുടർന്ന് പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനിമാതാരം റീബ മോനിക്കാ ജോൺ ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരും, സിഎംഎ വൈസ് പ്രസിഡന്റ് ജസ്സി റിൻസിയും ആശംകൾ നേർന്നു. സെക്രട്ടറി ബിജി സി. മാണി സ്വാഗതവും, ട്രഷറർ ജോസ് സൈമൺ മുണ്ടപ്ലാക്കൽ നന്ദിയും പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയായിരുന്നു മാസ്റ്റർ ഓഫ് സെറിമണി.

cma-onam

കലാമേളയിലെ കലാതിലകം, കലാപ്രതിഭ, സിഎംഎ സ്കോളർഷിപ്പുകൾ, ചീട്ടുകളി മത്സരം, ബാസ്കറ്റ്ബോൾ ടൂർണമെന്റ് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. തുടർന്നു നടന്ന കലാപരിപാടികൾക്ക് വന്ദന മാളിയേക്കൽ ആയിരുന്നു അവതാരക. വളരെ ഉന്നതനിലവാരം പുലർത്തിയ കലാപരിപാടികൾ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

cma-6

വളരെ ചിട്ടയായും കൃത്യനിഷ്ഠയോടെയും നടത്തിയ പരിപാടികൾക്ക് മോഹൻ സെബാസ്റ്റ്യൻ, ഫിലിപ്പ് പുത്തൻപുരയിൽ, ജേക്കബ് പുറയംപള്ളിൽ, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോഷി മാത്യു പുത്തൂരാൻ, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളിൽ, രഞ്ജൻ ഏബ്രഹാം, സാബു നടുവീട്ടിൽ, ഷാബു മാത്യു, സണ്ണി വള്ളിക്കളം, തൊമ്മൻ പൂഴിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

cma-2

വളരെ നല്ലരീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്ത ഭാരവാഹികളെ എല്ലാവരും അഭിനന്ദിച്ചു. രഞ്ജൻ ഏബ്രഹാമിന്റേയും ജിമ്മി കണിയാലിയുടേയും ഫിലിപ്പ് പുത്തൻപുരയിലിന്റേയും നേതൃത്വത്തിലുള്ള പുതിയ ഡയറക്ടർ ബോർഡിനെ സദസിന് പരിചയപ്പെടുത്തി. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: