Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ പബ്ലിക് സ്കൂൾ അധ്യാപകരെ പിരിച്ചു വിടൽ ആരംഭിച്ചു

chi3

ഷിക്കാഗോ ∙ ഷിക്കാഗോ പബ്ലിക് സ്കൂളുകളിൽ നിന്നും അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ മുന്നോടിയായി 134 അധ്യാപകരേയും 103 അനധ്യാപകരേയും പിരിച്ചു വിട്ടതായി ജില്ലാ വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.
ലഭ്യമായ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ചു നിലവിലുളള അധ്യാപകരെ നിലനിർത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തി വരുന്നതായും വിദ്യാഭ്യാസ വക്താവ് എമിലി ബിറ്റ്നർ പറഞ്ഞു.

ഈ വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 3.5 ശതമാനം കുറവും കഴിഞ്ഞ 10 വർഷം കൊണ്ടു വിദ്യാർത്ഥികളുടെ എണ്ണം 6.8 ശതമാനവും കുറഞ്ഞിട്ടുണ്ട്. 2015–2016 വർഷം 13,804 വിദ്യാർത്ഥികളുടെ കുറവാണ് വിദ്യാഭ്യാസ ജില്ലയിൽ ഉണ്ടായിട്ടുളളത്. ഇതിനനുപാതമായി അധ്യാപകരിലും കുറവ് വരുത്തുന്നതാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ ഒക്ടോബർ 11 മുതൽ സ്കൂൾ അധ്യാപകർ സമരം ആരംഭിക്കുന്നതിനുളള നോട്ടീസ് നൽകി കഴിഞ്ഞിട്ടുണ്ട്. അധ്യാപകരെ പിരിച്ചു വിടൽ തുടർന്നാൽ സമരം നേരത്തെ ആരംഭിക്കേണ്ടി വരുമോ എന്നാണ് ഷിക്കാഗൊ ടീച്ചേഴ്സ് യൂണിയൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഷിക്കാഗോ വിദ്യാഭ്യാസ ജില്ലക്ക് അടിയന്തിരമായി 12.5 മില്യൺ ഡോളർ ലഭിച്ചാലെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ മുന്നോട്ടു കൊണ്ടു പോകാനാകൂ എന്നാണ് അധികൃതർ അഭിപ്രായപ്പെട്ടത്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.