Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ദേവാലയത്തിന്റെ ദശാബ്ദി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥി

alancherry

ഷിക്കാഗോ∙ പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ ദശാബ്ദി ആഘോഷം സെപ്റ്റംബർ 9, 10, 11 തീയതികളിൽ നടക്കും. സിറോമലബാർ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

alappatt-and-angadiath

അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ സഭാപരമായ വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ സേക്രഡ് ഹാർട്ട് ദൈവാലയം ദശാബ്ദി പിന്നിടുമ്പോൾ അത് ഇടവകസമൂഹത്തെ സംബന്ധിച്ചിടത്തോളം, അഭിമാനത്തിന്റേയും, ക്യതജ്ഞതയുടേയും നിമിഷങ്ങളാണ്. ഈ ദേവാലയത്തിന്റെ വിശ്വാസ വളർച്ചയുടെ തുടർച്ചയായി, ഇന്ന് വടക്കേഅമേരിക്കയിൽ ക്നാനായ സമുദായത്തിന് 12 ദേവാലയങ്ങളും 9 മിഷനുകളുമായി മുന്നേറുമ്പോൾ, ഈ കാലയളവിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞ കാരുണ്യവാനായ ദൈവത്തിന് ഇടവക സമൂഹം ഒന്നായി നന്ദി അർപ്പിക്കുന്നു. വടക്കേഅമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ദൈവാലയം എന്ന ദീർഹകാല സ്വപ്നം സാക്ഷാൽക്കരിച്ചത് മുൻവികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വപാടവവും, പ്രാചോതനവവും ദീർഹവീക്ഷണവും കൊണ്ടായിരുന്നു. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാലിന്റേ നേതൃത്വത്തിൽ ക്നാനായ റീജിയൻ ആത്മീയ വളർച്ചയിൽ മുന്നേറുന്നു.

moolakkatte-and-mutholath

കഴിഞ്ഞ പത്ത് വർഷക്കാലം തിരുഹൃദയ ദേവാലത്തിലൂടെ കാരുണ്യവാനായ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കാനും, ദശാബ്ദി ആഘോഷങ്ങൾക്ക് ആത്മീയമായി ഒരുങ്ങുന്നതിനുവേണ്ടിയും, ഓഗസ്റ്റ് 25 മുതൽ 28 വരെ കൈറോസ് ടീം നയിക്കുന്ന ആത്മീയ ശുഷ്രൂഷ നടത്തപ്പെടുന്നതാണ്.

maywood-exterior

സെപ്റ്റംബർ 9, വെള്ളി വൈകിട്ട് 7ന് മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. വിശുദ്ധ കുർബാനയോടനുബന്ദിച്ച് പത്താം വാർഷിക ആഘോഷപരിപാടികൾ പിതാവ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് പാരീഷ്ഹാളിൽ കലാസന്ധ്യ അരങ്ങേറും.

church_interior

സെപ്റ്റംബർ 10, ശനിയാഴ്ച ദേവാലത്തിൽ 12 മണിക്കൂർ ആരാധന നടക്കും. രാവിലെ 9 ന് മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ദിവ്യബലി അർപ്പിക്കുകയും തുടർന്ന് രാത്രി 9 മണിവരെ ആരാധന തുടരുകയും ചെയ്യും.സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ 9:30 ന് ദേവാലയ അങ്കണത്തിൽ അഭിവന്ദ്യ പിതാക്കന്മാരായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എന്നിവർക്ക് സ്വീകരണം നൽകുന്നതാണ്. തുടർന്ന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി ഉണ്ടായിരിക്കുന്നതാണ്. 12 മണിക്കുചേരുന്ന സമാപനസമ്മേളനം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. തുടർന്ന് 1 മണിക്ക് സ്നേഹവിരുന്നോടുകൂടി ദശാബ്ദി ആഘോഷ പരിപാടികൾ സമാപിക്കും.
  
തിരുഹൃദയ ഇടവകയുടെ ദശാബ്ദി ആഘോഷപരിപാടികളിൽ പങ്കെടുത്ത് ദൈവത്തിന് നന്ദി പറയാനും സന്തോഷം പങ്കിടാനും, എല്ലാവരേയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സ്വാഗതം ചെയ്യുന്നു. ഫൊറോനാ എക്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ഫിലിപ്പ് പുത്തെൻപുരയിൽ, ജോർജ് പുള്ളോർക്കുന്നേൽ, സണ്ണി മുത്തോലം, ബിനോയ് കിഴക്കനടി, സുജ ഇത്തിത്തറ എന്നിവരോടൊപ്പം ജനറൽ കൺ‌വീനർ റ്റോണി പുല്ലാപ്പള്ളി, കൺ‌വീനർമാരായ ജോയി വാച്ചാച്ചിറ, തങ്കമ്മ നെടിയകാലായിൽ, കുര്യൻ നെല്ലാമറ്റം, ടോമി കുന്നശ്ശേരിയിൽ, ഷിബു മുളയാനിക്കുന്നേൽ, ബിനോയി കിഴക്കനടി എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.


വാർത്ത∙ ബിനോയി കിഴക്കനടി

Your Rating: