Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ദേവാലയത്തിന്റെ ദശാബ്ദി കൃതജ്ഞത സമർപ്പണവുമായി 12 മണിക്കൂർ ആരാധന

chicago-sacred-heart-devalayam

ഷിക്കാഗോ∙ പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ ദേവാലയം, അതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി,  സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 9.30 മുതൽ രാത്രി വരെ നീണ്ടുനിൽക്കുന്ന 12 മണിക്കൂർ ആരാധന നടത്തുന്നു. ഈ കഴിഞ്ഞ കാലഘട്ടങ്ങളിൽ ദൈവം നൽകിയ നിരവധി അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ യാചിക്കാനും ഈ 12 മണിക്കൂർ ആരാധന പ്രയോജനപ്പെടുത്തണമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു.
 
ശനിയാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ദിവ്യബലിയോടെ ആരാധന ആരംഭിക്കും. തുടർന്ന് വിവിധ കൂടാരയോഗങ്ങളുടേയും, മിനിസ്ട്രികളുടേയും നേതൃത്വത്തിലും, വ്യക്തിപരമായ സാന്നിദ്ധ്യത്തിലും, ഏവർക്കും ആരാധനയിൽ സംബന്ധിക്കാവുന്നതാണ്. രാത്രി 8.30 ക്ക്, റവ. ഫാ. പോൾ ചാലിശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആരാധനയുടെ സമാപനം നടത്തപ്പെടും.
 
ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റെംബെർ 9, വെള്ളി വൈകുന്നേരം 7 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവഹിക്കും. വിശുദ്ധ കുർബാനയെ തുടർന്ന് കലാസന്ധ്യ ഉണ്ടായിരിക്കും.
 
സെപ്റ്റെംബെർ 11 ഞായറാഴ്ച രാവിലെ 9:30 ന് അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണവും, തുടർന്ന് 10 മണിക്ക് അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവർ സഹകാർമ്മികത്വം വഹിക്കും. 11.45 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിനു ശേഷം ഏവർക്കും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
 
വാർത്ത∙ബിനോയി കിഴക്കനടി 

Your Rating: