Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശാബ്ദിയുടെ നിറവിൽ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ദേവാലയം

img-01

ഷിക്കാഗോ∙ വടക്കേ അമേരിക്കയിലെ പ്രഥമ ക്നാനായ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് അതിന്റെ ദശാബ്ദി ആഘോഷിക്കുമ്പോൾ ആശംസകൾ നേരാൻ പിതാക്കന്മാർ എത്തിച്ചേരുന്നു. സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സാന്നിധ്യത്തിൽ അനുഗ്രഹീതമാകുന്ന ദശാബ്ദി ആഘോഷങ്ങളിൽ, കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവർ പങ്കെടുക്കുന്നു.

img-02

വടക്കേ അമേരിക്കയിൽ ഇന്നു ക്നാനായ സമുദായത്തിന് 12 ദേവാലയങ്ങളും, 9 മിഷനുകളും സ്ഥാപിക്കാൻ പ്രചോദനം നൽകിയ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളിൽ ക്നാനായ റീജിയണിലെ മുഴുവൻ വൈദികരോടൊപ്പം അത്മായ പ്രതിനിധികളും പങ്കെടുക്കുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന് എന്നും ഓർമ്മയിൽ നിറഞ്ഞുനിൽകുന്ന പരിപാടികളാണ് സെപ്റ്റംബർ 9, 10, 11 തീയതികളിൽ അരങ്ങേറും.

സെപ്റ്റെംബെർ 9, വെള്ളി വൈകുന്നേരം 7 ന് മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന സമൂഹബലിയോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പാരീഷ്ഹാളിൽ ഇടവകയിലെ കലാകാരന്മാരും കലാകാരികളും, കഴിഞ്ഞ 10 വർഷത്തെ ചരിത്രത്തിന്റെ ഹാസ്യാത്മകമായ ആവിഷ്കാരം അണിയിച്ചൊരുക്കുന്ന കലാസന്ധ്യ അരങ്ങേറും.

സെപ്റ്റംബർ 10, ശനിയാഴ്ച ക്യതജ്ഞതാ സമർപ്പണവുമായി 12 മണിക്കൂർ ആരാധന ദൈവാലത്തിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9:30 ന് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരാധനക്ക് തുടക്കം കുറിക്കും. തുടർന്ന് വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും ആരാധനയ്ക്ക് നേതൃത്വം നൽകും. രാത്രി 8:30 ന് നടക്കുന്ന സമാപന ചടങ്ങുകൾക്ക് ഫാ. പോൾ ചാലിശ്ശേരി നേതൃത്വം നൽകുന്നു.

സെപ്റ്റംബർ 11 ഞായറാഴ്ച രാവിലെ 9:30 ന് ദൈവാലയ അങ്കണത്തിൽ അഭിവന്ദ്യ പിതാക്കന്മാരായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എന്നിവർക്ക് സ്വീകരണം നൽകുന്നതാണ്. തുടർന്ന് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും, മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടേയും, ക്നാനായ റീജിയണിലെ എല്ലാ വൈദികരുടേയും സഹകാർമ്മികത്വത്തിലുമുള്ള സമൂഹബലി ഉണ്ടായിരിക്കും. തുടർന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുഹൃദയ ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുത്ത് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, സന്തോഷത്തിൽ പങ്കുചേരുവാനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഏവരേയും സ്വാഗതം ചെയ്യുന്നു.

വാർത്ത∙ബിനോയി കിഴക്കനടി

Your Rating: