Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ പബ്ലിക് സ്കൂളിൽ നിന്നും 1000 അധ്യാപകരെ പിരിച്ചുവിടും

school-teachers

ഷിക്കാഗോ ∙ ഷിക്കാഗോ പബ്ലിക് സ്കൂളുകളിൽ നിന്നും ആയിരം അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ ഭാഗമായി 508 അധ്യാപകർക്ക് വെളളിയാഴ്ച പിരിച്ചുവിടൽ നോട്ടീസ് നൽകി. ബഡ്ജറ്റ് വെട്ടി ചുരുക്കുന്നതു മൂലമാണ് അധ്യാപകരെ പിരിച്ചു വിടേണ്ടി വരുന്നതെന്ന് സിപിഎസ് അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് പല സ്കൂളുകളും അടയ്ക്കുവാൻ കാരണമെന്നും ഇവർ പറയുന്നു. പിരിച്ചു വിടുന്ന അധ്യാപകർക്കും അനധ്യാപകർക്കും മറ്റു സ്കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ നൽകാവുന്നതാണ്.

chicago-school

സിപിഎസിലെ 3 ശതമാനം അധ്യാപകരെയാണ് ഇത് ബാധിക്കുക. ഷിക്കാഗോ ടീച്ചേഴ്സ് യൂണിയൻ അധ്യാപകരെ വെട്ടി കുറയ്ക്കുന്നതിനുളള നടപടികളിൽ ശക്തമായി പ്രതിഷേധിച്ചു. ഷിക്കാഗോ മേയർ ഇമ്മാനുവേൽ സാധാരണക്കാരുടെ ടാക്സ് വർദ്ധിപ്പിക്കുകയും സമ്പന്നന്മാരിൽ നിന്നും കൂടുതൽ നികുതി ഇടാക്കാതിരിക്കുകയും ചെയ്യുന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: