Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സെന്റ് മേരീസിൽ മാതാപിതാക്കൾക്ക് സെമിനാർ

parents-seminar

ഷിക്കാഗോ ∙ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തപ്പെട്ടു. സെപ്റ്റംബർ 25ന് ഞായറാഴ്ച 10 മണിക്കുളള വിശുദ്ധ കുർബാനയ്ക്കുശേഷമാണ് മതബോധന സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തപ്പെട്ടത്. സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ബോബൻ വട്ടംപുറത്താണ് സെമിനാറിൽ ക്ലാസ് എടുത്തത്.

വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കൾക്കുളള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ഭംഗിയായി ഫാ. ബോബൻ ക്ലാസ് കൈകാര്യം ചെയ്തു. കുടുംബം കുട്ടികളുടെ പ്രാഥമിക വിദ്യാലയം ആണെന്നും വിശ്വാസ പരിശീലനം ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്നുമാണെന്നും ഫാ. ബോബൻ പവർ പോയിന്റ് പ്രസന്റേഷനിലൂടെ സമർത്ഥിച്ചു. മതബോധന സ്കൂൾ ഡയറക്ടർ സജി പൂതൃക്കയിൽ സെമിനാറിൽ നന്ദി രേഖപ്പെടുത്തി. പാരീഷ് എക്സിക്യൂട്ടീവും പേരന്റ് വോളന്റിയേഴ്സും സെമിനാറിന് ക്രമീകരണങ്ങൾ ചെയ്തു.

വാർത്ത ∙ ജോണിക്കുട്ടി പിളളവീട്ടിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.