Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോയിലെ അധ്യാപകർ ഒക്ടോബർ 11 മുതൽ പണിമുടക്കിലേക്ക്

teachers-strike

ഷിക്കാഗോ∙ ഷിക്കാഗോയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ഷിക്കാഗോ ടീച്ചേഴ്സ് യൂണിയൻ ഒക്ടോബർ 11 മുതൽ ക്ലാസുകൾ ബഹിഷ്കരിച്ചു പണിമുടക്കും. സി റ്റി യൂണിയൻ നേതാക്കൾ യോഗം ചേർന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയം അധ്യാപകരോട് സമരത്തിന് തയ്യാറാകാൻ നിർദ്ദേശം നൽകി.

ഇല്ലിനോയ്സ് സംസ്ഥാന നിയമത്തിന് വിധേയമായി പത്ത് ദിവസത്തിനു മുമ്പ് പണിമുടക്ക് നോട്ടീസ് നൽകണമെന്നാണ് യൂണിയന്റെ തീരുമാനം. ഷിക്കാഗോ പബ്ലിക്ക് സ്കൂൾ പുറത്തു വിട്ട പ്രസ്താവനയിൽ അധ്യാപകർ എടുത്ത തീരുമാനം ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാണിച്ചു. 30,000 അധ്യാപകരും അനധ്യാപകരും ഉൾപ്പെടുന്ന യൂണിയൻ പണിമുടക്കിലേക്ക് നീങ്ങുന്നത് ആയിരകണക്കിന് വിദ്യാർത്ഥികളേയും മാതാപിതാക്കളേയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

teacher-2

ശമ്പള വർദ്ധനവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സിപിഎസും സി റ്റിയും തമ്മിലുളള കരാർ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു സൂചന പണിമുടക്കും പിക്കറ്റിങും നടത്തിയിരുന്നുവെങ്കിലും അധികൃതർ ഇതുവരെ ഇതിനു വഴങ്ങാത്തതാണ് അധ്യാപകരെ പ്രകോപിപ്പിച്ചത്. പെൻഷൻ കോൺട്രിബ്യൂഷനിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പണിമുടക്ക് ഒഴിവാക്കുന്നതിനുളള ചർച്ചകൾ തുടരുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.