Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ വടംവലി : നോർത്ത് അമേരിക്കയിലെ ടീമുകൾ പരിശീലന ലഹരിയിൽ

chicago-vadamvali

ഷിക്കാഗോ∙ സോഷ്യൽ ക്ലബിന്റെ, സെപ്റ്റംബർ 5ന് നടക്കാൻ പോകുന്ന 4ാമത് അന്തർദേശീയ വടംവലി മത്സരവും ഓണാഘോഷവും പടിവാതിക്കൽ എത്തിനിൽക്കുന്ന ഈ വേളയിൽ ആതിഥേയരായ ‌ഷിക്കാഗോ സോഷ്യൽ ക്ലബ് പരിപാടിയുടെ എല്ലാ തലത്തിലുമുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.

ഷിക്കാഗോയിലെ മലയാളി സമൂഹം ഈ ഓണാഘോഷത്തെ വരവേൽക്കാൻ ആവേശത്തിമിർപ്പിൽ ആയിരിക്കുന്ന ഈ അവസരത്തിൽ ഷിക്കാഗോയിലെ വടംവലി മല്ലന്മാർ പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്.

കഴിഞ്ഞ വർഷത്തെ വിജയികളായ ‘റെഫ് ഡാഡി’ ടീം ഈ വർഷവും ഞങ്ങൾ തന്നെയാണ് അജയ്യരെന്ന് തെളിയിക്കുന്നുവെന്ന് റെഫ് ഡാഡിയുടെ അമരക്കാരൻ അജീഷ് കാരാപ്പുള്ളി പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പ് ആയ ‘കോട്ടയം കിംഗ്സ്’ അട്ടിമറി വിജയം നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ടീം ക്യാപ്റ്റനും കോച്ചുമായ ഉല്ലാസ് ചക്കലപടവനും, തോമസ് ഞാറവേലിയും പറഞ്ഞു.

ഈ രണ്ടു ടീമിനും വെല്ലുവിളി ഉയർത്തിക്കൊണ്ട് കഴിഞ്ഞ വർഷത്തെ ‘സെന്റ് ജൂഡ്’ ടീമും ‘സെന്റ് സ്റ്റീഫൻ’ ടീമും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരന്നിരിക്കുകയാണ്. കുവൈറ്റ്, ലണ്ടൻ, കാനഡ, താമ്പ, ഹൂസ്റ്റൺ, ന്യൂയോർക്ക്, ഡാലസ് എന്നിവിടങ്ങളിൽ നിന്നും ടീമുകൾ പങ്കെടുക്കും.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായിൽ സ്പോൺസർ ചെയ്ത 3001 ഡോളറും, മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ട പ്ലാക്കൽ സ്പോൺസർ ചെയ്ത 2001 ഡോളറും, എവർറോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേൽ സ്പോൺസർ ചെയ്ത 501 ഡോളറും ബിജു കുന്നേൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും, കുരിയൻ പെരികലം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.

നോർത്ത് അമേരിക്കയിലെ കരുത്തന്മാരായ മലയാളികളെ കോർത്തിണക്കിക്കൊണ്ട് നടക്കുന്ന മത്സരം 2016 സെപ്റ്റംബർ 5ന് രണ്ടു മണി മുതൽ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി (7800, W. Lyons St. Morton Grove, IL 60053) മൈതാനിയിൽ ആരംഭിക്കുന്ന വടംവലി ടൂർണമെന്റോടു കൂടി ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ നാലാമത് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സാജു കണ്ണംപള്ളി (പ്രസിഡന്റ്) 1847 791 1824, സിറിക്ക് കൂവക്കാട്ടിൽ (ജനറൽ കൺവീനർ) 1 630 673-3382. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: