Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലങ്കര ഓർത്തഡോക്സ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം 10 നും 11 നും

ninan

ബെൻസേലം∙മലങ്കര ഓർത്തഡോക്സ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം ഫിലഡൽഫിയയ്ക്കടുത്ത് ബെൻസേലം ഹല്മെവിലിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ, സെപ്റ്റംബർ 10നും 11 നും, വൈകിട്ട് 6 മുതൽ 8:30 വരെ.

ഗ്രന്ഥകാരൻ, പ്രാസംഗികൻ, ധ്യാനഗുരു എന്നീനിലകളിൽ പ്രേക്ഷിതരംഗത്ത് ശ്രദ്ധേയനായ റവ. ഫാ. സഖറിയാ നൈനാൻ ചിറത്തിലാട്ട് (സഖേർ അച്ചൻ) മുഖ്യ പ്രഭാഷകനാകും. കോട്ടയം ഞാലിയാക്കുഴി മാർ ബസ്സേലിയോസ് ദയറാ അംഗമാണ് സഖേർ അച്ചൻ.

ഫിലഡൽഫിയാ പ്രദേശത്തുള്ള സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് ഗ്രിഗോരിയോസ് മലങ്കര ഓർത്തഡോക്സ് ചർച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച് ഓഫ് ഫിലഡൽഫിയ, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയ (മാഷെർ സ്റ്റ്രീറ്റ്), സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്( അൺറൂ അവന്യൂ), സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഡെലവെയർ വാലി, സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് എന്നീ ദേവാലയങ്ങളാണ് മലങ്കര ഓർത്തഡോക്സ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ (എംഓസിഎഫ്) അംഗ ദേവാലയങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് : വെരി റവ. ഫാ. കെ മത്തായി കോർ എപ്പിസ്കോപ്പ (ചെയർമാൻ)(215-526-4813), വെരി റവ. സി ജെ ജോൺസൺ കോർ എപ്പിസ്കോപ്പ ( 718-646- 1933), റവ. ഫാ. ഡോ. സാമുവേൽ കെ മാത്യൂ (267-994-1748), ഫാ. എം കെ.കുര്യാക്കോസ് (201-681-1078), റവ. ഫാ. കെ.കെ ജോൺ (215-904-7398), റവ. ഫാ. കുര്യാക്കോസ് (സിബി) വർഗീസ് (276-401-3732), റവ. ഫാ. ഷിബു മത്തായി വേണാട് ( 312-927-7045), റവ. ഫാ. അബു വർഗീസ് പീറ്റർ (914-806-4595), റവ. ഫാ. ഗീവർഗീസ് ജോൺ (914-720-0136), റവ. ഫാ. എബി പൗലോസ് (267-916-0444), റവ. ഡീക്കൻ ഡാനിയേൽ യോഹന്നാൻ (215-840-7579), ഫീലിപ്പോസ് ചെറിയാൻ (സെക്രട്ടറി) ( 215-605-7310), ജോൺ പണിക്കർ (ട്രഷറാർ) (215-605-5109).

വാർത്ത∙ജോർജ് നടവയൽ 

Your Rating: