Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്ത്യൻ സംഗീത നിശ ഡാലസിൽ സെപ്റ്റംബർ 25 ന്

musical-show

കരോൾട്ടൻ(ഡാലസ്)∙ ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25 ഞായർ വൈകിട്ട് 6.30 മുതൽ ഡാലസിൽ ക്രിസ്ത്യൻ സംഗീത നിശ സംഘടിപ്പിക്കുന്നു. കരോൾട്ടൺ ഡന്റൽ റോഡിൽ സ്ഥിതി ചെയ്യുന്ന ബൈബിൾ ചാപ്പൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗാനശുശ്രൂഷക്ക് സുപ്രസിദ്ധ ക്രിസ്ത്യൻ ഗായകൻ മാത്യു ജോൺ, മ്യൂസിക് ഡയറക്ടർ സുനിൽ സോളമൻ എന്നിവർ നേതൃത്വം നൽകുന്നു. പ്രവേശനം സൗജന്യമാണ്.

ശ്രുതി മധുരമായ ഗാനങ്ങൾ ഉൾപ്പെടുന്ന നിരവധി സംഗീത ആൽബങ്ങൾക്ക് ശബ്ദം നൽകിയിട്ടുളള മാത്യു ജോണും സംഗീത സംവിധാനത്തിൽ നിരവധി പ്രശംസകൾ നേടിയിട്ടുളള സുനിൽ സോളമനും ഒത്തു ചേരുന്ന അനുഗ്രഹീത സംഗീത സായാഹ്നത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ജോർജ് കുര്യൻ : 214 728 0430
ജിജി തോമസ് : 214 675 3628

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: