Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാമത് ക്ലാപ്പ് വോളിബോൾ മത്സരങ്ങൾ ഒക്ടോബർ 15ന്

volleyball

ബാൾട്ടിമോർ∙ മേരിലാന്റിലെ ബാൾട്ടിമോറിൽ ഏറ്റവും പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ക്ലാപ്പ് വോളിബോളിന്റെ അഞ്ചാംവർഷ മത്സരങ്ങൾ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ബാൾട്ടിമോർ കൗണ്ടിയിലെ സ്റ്റേഡിയത്തിൽ വച്ച് ഒക്ടോബർ 15-നു നടത്തപ്പെടും.

ഒന്നാംപാദ മത്സരങ്ങൾ ഒക്ടോബർ രണ്ടാംതീയതി വരെ മനോഹരമായി പര്യവസാനിച്ചു. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്ഥലങ്ങളിൽ നിന്നു മുപ്പതിൽപ്പരം ടീമുകൾ മത്സരിക്കുന്നു. ഒന്നാം സമ്മാനം ഫലകവും 4,000 ഡോളറും, രണ്ടാം സമ്മാനം ഫലകവും 2000 ഡോളറും, മൂന്നാം സമ്മാനം ഫലകവും 1000 ഡോളറുമായിരിക്കും. കൂടാതെ വ്യക്തിഗതമായ അനേകം സമ്മാനങ്ങളും വിതരണം ചെയ്യപ്പെടും.

volleyball01

അന്നേദിവസം വൈകുന്നേരം 6 മണിക്ക് കൊളംബിയയിൽ വച്ചു നടക്കുന്ന സംഗമത്തിൽ പ്രശസ്ത നർത്തകിയും നൃത്തസംവിധായകയുമായ ദീപാ അയ്യങ്കാർ നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും. പ്രമുഖ ഗായികമാരായ അനിത, ടസ്കീൻ എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരിക്കും. മേരിലാന്റിലെ കൊളംബിയയിലുള്ള ഇന്റർഫെയ്ത്ത് സെന്ററാണ് ഈ കലോത്സവത്തിനു വേദിയാവുക. ഫിലഡൽഫിയയിലെ സ്പൈസസ് ഗാർഡൻ, ബാൾട്ടിമോർ പാരഡൈസ് ഇന്ത്യ എന്നിവർ ഒരുക്കുന്ന വിപുലമായ അത്താഴവിരുന്നോടെ പരിപാടികൾക്ക് തിരശീല വീഴും.

പരിപാടികളിലേക്ക് എല്ലാ കായികപ്രേമികളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: clapvolleyball.com. മോഹൻ മാവുങ്കൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.