Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്ലാപ്’ കാരുണ്യകടാക്ഷവുമായി വീണ്ടും കേരളത്തിൽ

CLAP_pic2

ന്യൂയോർക്ക്∙ സുദീർഘമായ അഞ്ചു വർഷങ്ങൾക്കു മുൻപു വളരെ ത്യാഗോജ്വലമായ ഒരു പ്രവർത്തിയുമായി ‘ക്ലാപ് വോളിബോൾ’ ഉദയംകൊണ്ടു. സുഹൃത്തുക്കളിൽ ഒരാൾക്ക് വൈദ്യസഹായത്തിനു കൂട്ടായ്മ വേണ്ടിവന്നപ്പോൾ കേരളത്തിലേയും ആന്ധ്രാപ്രദേശിലേയും ചില സുഹൃത്തുക്കൾ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. ക്ലാപ് കേരളവും ആന്ധ്രാപ്രദേശും പ്രതിനിധീകരിക്കുന്നു. പ്രിയ സുഹൃത്തിന് ധനസഹായം എത്തിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒരു ശക്തമായ ധാർമ്മിക തീരുമാനത്തിലെത്തുവാൻ ആ സംഭവം ഈ കൂട്ടായ്മയ്ക്ക് വഴിമരുന്നായി. ഇന്ത്യൻ വംശജരുടെ ഏറ്റവും വലിയ വടക്കേ അമേരിക്കൻ വോളിബോൾ മത്സരം നടത്തുകവഴി, പേരും പ്രശസ്തിയുമല്ല അവർ ആഗ്രഹിച്ചത്.

നിരന്തരവും നിതാന്തവുമായ വൈദ്യസഹായം അശരണരിലും ആലംബഹീനരിലും ആർത്തന്മാരിലുമെത്തിക്കുക. അതിന്നും ക്ലാപ് വോളിബോൾ എന്നപേരിൽ തുടരുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങളിലൂടെ തുടർന്ന ആ പുണ്യകർമ്മത്തിലെ ഏറ്റവും ഒടുവിലത്തെ അധ്യായം 2016 സെപ്റ്റംബർ ഒമ്പതിനായിരുന്നു. ഏകദേശം അഞ്ചുലക്ഷത്തിൽപ്പരം രൂപ സംഘടിപ്പിച്ച് ഇരുപതിൽപ്പരം വൃക്കരോഗികൾക്ക് രക്തശുദ്ധീകരണത്തിനുള്ള മാർഗ്ഗമൊരുക്കി.

CLAP_pic1

സെപ്റ്റംബർ ഒമ്പതിന് തൃപ്പന്നൂർ എന്ന കുഗ്രാമത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആ തുകകളും മറ്റു സംഭാവനകളും അവർക്ക് കൈമാറി. കേരള മുൻ ആരോഗ്യവകുപ്പ് മന്ത്രി വി.സി. കബീർ ആയിരുന്നു സംഭാവനകൾ വിതരണം ചെയ്തത്. ചടങ്ങിനു മുമ്പ് ക്ലാപ് വോളിബോളിനെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം മാനവീകതയുടെ ധർമ്മച്യുതി തൊട്ടുതീണ്ടാത്ത പ്രവർത്തനത്തെ ഉച്ഛൈസ്ഥരം പ്രഘോഷിക്കുന്ന ഒരു പ്രസ്ഥാനമാണ് ക്ലാപ് വോളിബോൾ എന്നു പ്രശംസിച്ചു.

ഈവർഷം വീണ്ടും ഡിസംബർ മാസത്തിൽ ക്ലാപ് കാരുണ്യകടലായി കേരളത്തിലെത്തുന്നു. ‘നിങ്ങളിൽ ചെറിയവന് നിങ്ങൾ ചെയ്വുന്നത് നിങ്ങൾ എനിക്കാണ് ചെയ്യുന്നത്’ എന്ന സന്ദേശവുമായി.

കൂടുതൽ വിവരങ്ങൾക്ക്: Clapvollyball.com
മോഹൻ മാവുങ്കൽ അറിയിച്ചതാണിത്.


വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: