Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎംഎ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു

CMAaward_pic

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം കൃപാ മറിയം പൂഴിക്കുന്നേലിനും ടെറിൽ വള്ളിക്കളത്തിനും മലയാള ചലച്ചിത്രതാരം റീബാ മോനിക്കാ ജോൺ സമ്മാനിച്ചു.

താഫ്റ്റ് ഹൈസ്കൂളിൽ നടത്തിയ ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷങ്ങളിലാണ് ഈ പുരസ്കാരങ്ങൾ സമ്മാനിച്ചത്. സാബു നടുവീട്ടിൽ സ്പോൺസർ ചെയ്ത ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പും, ജേക്കബ് മാത്യു പുറയംപള്ളിൽ സ്പോൺസർ ചെയ്ത സിഎംഎ സ്കോളർഷിപ്പുമാണ് ഇവർക്ക് സമ്മാനിച്ചത്. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.