Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മലയാളി അസോസിയേഷൻ ജനറൽബോഡി യോഗം ഒക്ടോബർ 23ന്

general-body

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറൽബോഡി യോഗം ഒക്ടോബർ 23നു വൈകുന്നേരം 5 മണി മുതൽ സിഎംഎ ഹാളിൽ (834 E Rand Rd, Suite 13, Mount Prospect, IL 60056) വച്ചു നടത്തുന്നതാണ്.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി ബിജി സി. മാണി കഴിഞ്ഞ രണ്ടുവർഷത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ ജോസ് സൈമൺ മുണ്ട പ്ലാക്കിൽ കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ അവതരിപ്പിക്കും.

തുടർന്ന് അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഡയറക്ടർ ബോർഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചടങ്ങുകൾക്ക് ജെസ്സി റിൻസി, മോഹൻ സെബാസ്റ്റ്യൻ, ഫിലിപ്പ് പുത്തൻപുരയിൽ, ജേക്കബ് പുറയമ്പള്ളിൽ, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോഷി മാത്യു പുത്തൂരാൻ, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളിൽ, രഞ്ജൻ ഏബ്രഹാം, സാബു നടുവീട്ടിൽ, സന്തോഷ് നായർ, ഷാബു മാത്യു, സ്റ്റാൻലി കളരിക്കമുറിയിൽ, സണ്ണി വള്ളിക്കളം, തൊമ്മൻ പൂഴിക്കുന്നേൽ, സേവ്യർ ഒറവണക്കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ സുപ്രധാന യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.