Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മലയാളി അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

CMAHall_pic2

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആസ്ഥാനമന്ദിരം യാഥാർത്ഥ്യമായി. വർഷങ്ങളായി ഷിക്കാഗോ മലയാളികൾ താലോലിച്ചുകൊണ്ടിരുന്ന ആ സ്വപ്നം, അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയുടെ സ്വന്തം ഓഫിസ് കേരളാ ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

cma-hall-inauguration

ഉദ്ഘാടനത്തെ തുടർന്ന് മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ പ്രസിഡന്റ് ടോമി അമ്പനാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ പേ റിവിഷൻ കമ്മീഷൻ ചെയർമാൻ കൂടിയായ റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ തന്റെ അനുഭവങ്ങൾ സി.എം.എ അംഗങ്ങളുമായി പങ്കുവയ്ക്കുകയും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തത് ഒരു പ്രത്യേക അനുഭവമായി മാറി.

CMAHall_pic3

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന കെ.കെ. സുരേന്ദ്രൻ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കുര്യൻ കാരാപ്പള്ളി, അഗസ്റ്റിൻ കരിങ്കുറ്റി, ജോൺ ഇലക്കാട്ട്, സ്റ്റാൻലി കളരിക്കമുറി, സണ്ണി വള്ളിക്കളം, സിഎംഎ നിയുക്ത പ്രസിഡന്റ് രഞ്ജൻ ഏബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ബിജി സി. മാണി സ്വാഗതവും ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് നെല്ലുവേലിൽ കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് ജെസ്സി റിൻസി ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി.

CMAHall_pic4

യോഗ നടപടികൾക്ക് തൊമ്മൻ പൂഴിക്കുന്നേൽ, ഷാബു മാത്യു, സാബു നടുവീട്ടിൽ, ജിമ്മി കണിയാലി തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹവിരുന്നോടെ ഉദ്ഘാടന പരിപാടികൾ സമാപിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: