Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ഓണാഘോഷം

cmna-onam

മിസ്സിസാഗ∙ കാനഡയിലെ നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി അസോസിയേഷന്റെ (സിഎംഎൻഎ) പ്രഥമ ഓണാഘോഷം സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മിസ്സിസാഗയിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളിൽ വച്ച് (6890 Professional Court, L4VIX6) നടക്കും. ട്രില്യം ഗിഫ്റ്റ് ഓഫ് ലൈഫുമായി സഹകരിച്ചാണ് സിഎംഎൻഎ പ്രഥമ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

സൗത്ത് ഏഷ്യൻ കമ്യൂണിറ്റിയിലെ ഓർഗൻ ഡോണേഴ്സിന്റെ കുറവു പരിഹരിക്കുന്നതിനുള്ള കാമ്പയിനിന്റെ തുടക്കം കുറിക്കുന്നതിനാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കാനഡയിലെ പൊതു സമൂഹത്തിനുവേണ്ടി ഡയബെറ്റിക് എജ്യൂക്കേഷൻ ക്ലാസുകൾ, ബ്ലഡ് ഡോണർ ക്ലിനിക്കുകൾ തുടങ്ങിയവയും, പുതുതായി എത്തിച്ചേരുന്ന നഴ്സുമാർക്കുവേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുക, തൊഴിൽ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെയ്ക്കുക തുടങ്ങിയവയും അസോസിയേഷൻ ചെയ്തുവരുന്നു.

ആദ്യമായി വീടുവാങ്ങുന്നവർക്കുവേണ്ടി Earn Fifty Persent of the Real Estate Agents Commition to Furnish your First Home
എന്ന പരിപാടിയും വളരെ വിജയകരമായി നടപ്പാക്കിവരുന്നു. ഇതിന്റെ പ്രയോജനം നഴ്സുമാർക്കും സാധാരണ ജനങ്ങൾക്കും ലഭിക്കുന്നു. ടിപ്സ് ഫോർ സക്സസ് ഇന്റർവ്യൂസ് എന്ന പരിപാടിയുടെ പ്രയോജനം ഉദ്യോഗാർത്ഥികളായ നഴ്സുമാർ പ്രയോജനപ്പെടുത്തുന്നുണ്ട്.

നഴ്സുമാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള കലാപരിപാടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടും. കുട്ടികൾക്കായി പ്രത്യേക കളികളും ഉണ്ടായിരിക്കും. ഏഴുമണിയോടെ ആരംഭിക്കുന്ന ഓണസദ്യയ്ക്കുശേഷം പരിപാടികൾക്ക് തിരശീല വീഴും.

സിഎംഎൻഎയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സമൂഹത്തിലെ നിരവധി വ്യക്തികൾ ആശംസകൾ അർപ്പിക്കും. അഞ്ചുമണിയോടെ ആരംഭിക്കുന്ന കലാപരിപാടികൾക്ക് മഹേഷ് മോഹൻ എന്റർടൈൻമെന്റ് കോർഡിനേറ്ററായിരിക്കും. സ്പോൺസർഷിപ്പ് എടുക്കാൻ താത്പര്യമുള്ളവരെ സിഎംഎൻഎ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജിജോ സ്റ്റീഫൻ (പി.ആർ.ഒ) 647 535 5742. വെബ്സൈറ്റ്: www.canadianmna.com

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: