Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം സിഎംഎസ് കോളജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം സെപ്റ്റംബർ 10ന് ന്യൂയോർക്കി

cms-college

ന്യൂയോർക്ക്∙ കോട്ടയം സിഎംഎസ് കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സമ്മേളനം സെപ്റ്റംബർ 10ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 2 വരെ ഗ്രേറ്റർ ന്യൂയോർക്ക് സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ദേവാലയത്തിൽ (3833 ജറുസലേം അവന്യൂ, സീഫോർഡ്, ന്യൂയോർക്ക് 11783) വച്ചു നടത്തപ്പെടുന്നു.

സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്ററും സിഎംഎസ് കോളജ് മാനേജരുമായ റൈറ്റ് റവ. തോമസ് കെ. ഉമ്മൻ തിരുമേനിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിലേയ്ക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും സംഘാടകർ സ്വാഗതം ചെയ്തു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക- കോശി ജോർജ് (718 314 8171) ഇമെയിൽ: koshygeorge47@gmail.com ,ജിജു കുരുവിള (516 880 3577).

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: