Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളംബസിൽ തിരുനാൾ സെപ്റ്റംബർ 18ന്

colombusperunal_pic

ഒഹായോ∙ കൊളംബസ് സിറോ മലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുനാളും ഷിക്കാഗോ സിറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ ഇടയ സന്ദർശനവും സെപ്റ്റംബർ 18ന്.

തിരുനാളിന്റെ ക്രമീകരണങ്ങൾക്കായി 40 അംഗ കമ്മിറ്റിക്ക് മിഷൻ ഡയറക്ടർ രൂപം നൽകി. ജിൽസൺ ജോസ്, റോയ് ജോൺ (ട്രസ്റ്റിമാർ), ജോസഫ്, ബെന്നി (ജനറൽ കൺവീനർമാർ), അശ്വൽ (കൾച്ചറൽ പ്രോഗ്രാം), ദീപു ജോസഫ് (സൗണ്ട ്), അജീഷ് (ഫുഡ്), ജെറിൻ (ലിറ്റർജി), പ്രിൻസ് പട്ടാണി (റിസപ്ഷൻ), സോണി (ഗായകസംഘം), ദിവ്യ ഷിനോ, അബ്രഹാം തോമസ് (ഡെക്കറേഷൻ), സോണൽ, റോബിൻസ് (പബ്ലിസിറ്റി) എന്നിവരും, ഇവർക്ക് കീഴിൽ സബ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന 40 പ്രസുദേന്തിമാരുടെ പ്രസുദേന്തി വാഴ്ച തിരുനാൾ ദിനത്തിൽ നടക്കും. തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നു. പി.ആർ.ഒ ജിഷ ജോസഫ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: