Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളംബസിൽ തിരുനാൾ ഭക്തിനിർഭരമായി

columbusthirunal_pic

ഒഹായോ∙കൊളംബസ് സിറോ മലബാർ മിഷന്റെ മധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാൾ സെപ്റ്റംബർ 18നു ഭക്തിനിർഭരമായി കൊണ്ടാടി.ഷിക്കാഗോ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് 40 പ്രസുദേന്തിമാരായിരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്റേയും ഭാരതത്തിൽ നിന്നുള്ള വിശുദ്ധരുടേയും രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും ഊട്ടുനേർച്ചയിലും അനേകം പേർ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ ആഘോഷങ്ങൾ വർണ്ണാഭമാക്കി. മാർ ജോയി ആലപ്പാട്ട് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഈവർഷം ‘കൊളംബസ് നസ്രാണി അവാർഡ്’ നേടിയ മിസ് ഷിംഷ മനോജിനെ വേദിയിൽ ആദരിച്ചു. പിആർഒ ജിഷ ജോസഫ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: