Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മാരത്തണിൽ മാറ്റുരയ്ക്കാൻ രണ്ടു ലണ്ടൻ മലയാളികൾ

marathon-pic1

ഷിക്കാഗോ∙ 2016 ഷിക്കാഗോ മാരത്തണിൽ പങ്കാളിയായി മലയാളികൾക്ക് അഭിമാനമാകാൻ കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ടു ലണ്ടൻ മലയാളികൾ രംഗത്ത്. യുകെയിലെ കെന്റിൽ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫും നിലമ്പൂർ സ്വദേശി എബി മാത്യുവുമാണ് മലയാളി സാന്നിധ്യമായി ഷിക്കാഗോയിൽ എത്തുന്നത്.

marathon-pic2

ഇതിനു മുൻപു കഴിഞ്ഞ സെപ്റ്റംബറിൽ ബർലിനിൽ നടന്ന 42-ാം മാരത്തൺ, ഏപ്രിലിൽ നടന്ന പാരീസ് മാരത്തൺ , ലണ്ടൻ, എഡിൻബറോ, ഡബ്ളിൻ എന്നിവയടക്കം നിരവധി മാരത്തൺ ഓട്ടങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളോടെ ആർജ്ജിച്ച അനുഭവ സമ്പത്തുമായാണ് കൈപ്പുഴ സ്വദേശി സോജൻ ജോസഫ് ഷിക്കാഗോ മാരത്തണിൽ പങ്കെടുക്കുവാൻ ഒരുങ്ങുന്നത്. ലണ്ട ൻ മലയാളിയായ സോജൻ ജോസഫ് 4 മണിക്കൂർ 45 മിനിറ്റുകൊണ്ട ാണ് ബർലിൻ മാരത്തൺ(42.195 കിമീ) ഫിനീഷ് ചെയ്തത്. കഴിഞ്ഞ 14 വർഷമായി കുടുംബസമേതം കെന്റിൽ താമസിക്കുന്ന സോജൻ, ഗ്ളോബൽ മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയൻ പ്രസിഡന്റു കൂടിയാണ്.

marathon-pic4

സോജന്റെ സഹ ഓട്ടക്കാരനായ എബി മാത്യു നിലമ്പൂർ സ്വദേശിയാണ്. കെന്റിൽ കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി താമസിക്കുന്ന എബിയുടെ മൂന്നാമത് മാരത്തൺ ആണ് ഷിക്കാഗോയിലേത്. ഇതിനു മുൻപ് പാരീസ് മാരത്തനിലും എഡിൻബർഗ് മാരത്തണിലും എബി പങ്കെടുക്കുകയും ഓട്ടം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

സ്പോർട്സ് മുഖേന ആരോഗ്യം കാത്തുസൂക്ഷിയ്ക്കാൻ വരുംതലമുറയ്ക്ക് പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവ ഓട്ടക്കാർ മാരത്തണിൽ പങ്കാളിയാവുന്നത്. ഒരു അത്ലറ്റിക്ക് പശ്ചാത്തലവും ഇല്ലാതെ 38 വയസ്സിന് ശേഷം ഇത്രയും പ്രയാസമേറിയ കായിക ഇനത്തിലേക്ക് ശ്രദ്ധ ഊന്നുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു എന്നു സോജൻ ജോസഫ് അനുസ്മരിച്ചു. എന്നാൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയും ചിട്ടയായ പരിശീലനവും ഭക്ഷണ രീതികളും കൊണ്ട ് ഈ കായിക ഇനത്തിൽ ചുരുങ്ങിയ കാലം കൊണ്ട ് തന്നെ സ്വന്തം കയ്വൊപ്പു ചാർത്തുവാൻ തനിക്കായതിൽ ദൈവത്തിന് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.

മധ്യവയസ്സിലേക്ക് എത്തുമ്പോൾ വ്യായാമത്തിന്റെ കുറവ് കൊണ്ടും ഭക്ഷണ രീതിയുടെ അപര്യാപ്തത കൊണ്ടും നിരവധി മലായാളി സുഹൃത്തുക്കൾ രോഗങ്ങൾക്ക് അടിമപ്പെടുന്നു എന്നുള്ള യാഥാർഥ്യം മനസ്സിലേക്ക് എത്തിയപ്പോൾ, വ്യായാമത്തിന്റെ ആവശ്യകതയെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിലേക്ക് തിരിഞ്ഞത് എന്ന് അദ്ദേഹം അനുസ്മരിച്ചു. നിരവധി ചാരിറ്റികൾക്ക് വേണ്ട ി കൂടി ഓട്ടത്തിൽ പങ്കെടുത്തിട്ടുണ്ട ്. തുടക്കത്തിൽ ഈ ഉദ്യമത്തിൽ തനിയെ ആയിരുന്നു എങ്കിൽ, ഇപ്പോൾ നിരവധി സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുവാനും കൂടെ പങ്കെടുക്കുവാനും മുന്നോട്ടു വരുന്നുണ്ട ് എന്നത് സന്തോഷം പകരുന്നു എന്ന് അദ്ദേഹം അറിയിച്ചു.

marathon-pic5

ഷിക്കാഗോയിലെ റോഡുകളിലൂടെ 42 കി.മി ദൈർഘ്യമുള്ള ഷിക്കാഗോ മാരത്തൺ, ലോകത്തിലെ തന്നെ 6 പ്രധാന മാരത്തണുകളിൽ ഒന്നാണ്. യൂറോപ്പിന് വെളിയിലെ സോജന്റെയും എബിയുടെയും ആദ്യത്തെ മാരത്തൺ കൂടിയാണ് ഇത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികളാൽ സമ്പന്നമായ ഷിക്കാഗോയിൽ വച്ച് നടത്തുന്ന മാരത്തണിൽ മലയാളികൾക്ക് അഭിമാനമായി ലണ്ട നിൽ നിന്നുമെത്തിയ രണ്ടു മലയാളികൾ പങ്കെടുക്കുന്നു എന്നത് അഭിമാനർഹം തന്നെ. സോജൻ ജോസഫിനും എബി മാത്യുവിനും അമേരിക്കൻ മലയാളികളുടെ ആശംസകൾ.

അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: