Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺസീൽഡ് ഗൺ നിരോധിക്കുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു

concealed-gun

ഓസ്റ്റിൻ∙ ടെക്സസ് സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കു ക്ലാസ്സ് റൂമിലേയ്ക്കും ഡോമിലേയ്ക്കും താമസിക്കുന്ന മറ്റു കെട്ടിടങ്ങളിലേയ്ക്കും കൺസീൽഡ് ഗൺ കൊണ്ടുവരുന്നതിനുള്ള അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിലെ മൂന്ന് പ്രൊഫസർമാർ സമർപ്പിച്ച അപ്പീൽ യുഎസ് ഡിസ്ട്രിക്റ്റ് കോടതി അനുവദിച്ചില്ല.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കൻ ഗവർണർ ഗ്രേഗ് ഏബട്ടാണ് കോളേജ് വിദ്യാർത്ഥികൾക്കു കൺസീൽഡ് ഗൺ കൈവശം വയ്ക്കുന്നതിന് അനുകൂലമായ നിയമം അംഗീകരിച്ചു നടപ്പാക്കിയത്. ക്ലാസ്സ് റൂമിലേയ്ക്കു തോക്കു കൊണ്ടുവരന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫസർമാർ കോടതിയെ സമീപിച്ചത്.

50000 വിദ്യാർത്ഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ ഗൺ നിയമം പാസ്സാക്കിയതു മുതൽ അനുകൂലമായും പ്രതികൂലമായും സജീവ ചർ‌ച്ചകൾ‌ നടന്നിരുന്നു. നിയമസഭാ സാമാജികരോ യൂണിവേഴ്സിറ്റി അധികൃതരോ വിദ്യാർത്ഥികൾ എവിടേയ്ക്കു ഗൺ കൊണ്ടുവരുണമെന്ന അവകാശത്തിന്മേൽ ഇടപെടുന്നതിനെതിരെ ഡിസ്ട്രിക്ട് ‍ജ‍ഡ്ജ് ലീ യക്കീൽ ശക്തമായ അഭിപ്രായമാണ് സ്വീകരിച്ചത്.

ഫാൾ സെമിസ്റ്റർ ആരംഭിക്കുന്ന ഓഗസ്റ്റ് 22 തിങ്കളാഴ്ചക്ക് രണ്ടു ദിവസം മുൻപ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രൊഫസര്‍മാർ അഭിപ്രായപ്പെട്ടു. 1995 മുതൽ ടെക്സസിൽ‌ പൊതുസ്ഥലങ്ങളിൽ കൺസീല്‌ഡ് ഗൺ കൊണ്ടുനടക്കുന്നതിനുള്ള നിയമം നിലവിൽ വന്നിരുന്നു.

വാര്‍ത്ത∙ പി. പി. ചെറിയാൻ  

Your Rating: