Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമ്പസിൽ കൺസീൽഡ് ഗൺ കൊണ്ടുവരുന്നതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം

austin2

ഓസ്റ്റിൻ ∙ ഓസ്റ്റിൻ യൂണിവേഴ്സിറ്റി ക്യാമ്പസിലും ക്ലാസ് മുറികളിലും കൺസീൽ ഗൺ കൊണ്ടു വരുന്നതിനു അനുമതി നൽകിയതിൽ പ്രതിഷേധിച്ചു കോളേജ് തുറന്ന ദിവസം തന്നെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഈ നിയമം ആരേയും സംരക്ഷിക്കുകയില്ല. ഇത് തികച്ചും വിഡ്ഢിത്തമാണ് എന്ന് പ്രകടനത്തിന് നേതൃത്വം നൽകിയ ജെസിക്ക ജിൻ പറഞ്ഞു. ആദ്യദിനമായ ഓഗസ്റ്റ് 24 ബുധനാഴ്ച കോളേജിൽ എത്തിചേർന്ന ജസിക്ക വിദ്യാർത്ഥികളെ സംഘടിപ്പിച്ചതിനുശേഷമാണ് ഓഗ്സറ്റ് ഒന്ന് മുതൽ നിലവിൽ വന്ന കൺസീൽഡ് ഗൺ ക്യാരി നിയമത്തിനെതിരെ റാലി നടത്തിയത്.

austin1

പ്രതിഷേധ സൂചകമായി എല്ലാവരുടേയും ബാഗിന് വെളിയിൽ ടോയ്സ് തൂക്കിയിട്ടിരുന്നു. തോക്ക് കൊണ്ടു വരുന്നതിന്റെ പ്രത്യാഘാതം പഠിക്കുന്നതിന് സംസ്ഥാന ഗവൺമെന്റ് തയ്യാറായിട്ടില്ല എന്ന് റാലിയെ അഭിസംബോധന ചെയ്തു ജസിക്ക പറഞ്ഞു.

റാലിയെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഗൺ നിയമത്തെ അനുകൂലിക്കുന്ന വിദ്യാർത്ഥി വിഭാഗം നിശബ്ദ പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. സംസ്ഥാനം അംഗീകരിച്ച നിയമം നടപ്പാക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്ന് ഓസ്റ്റിൻ യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. ഞങ്ങൾ ഇതിനെതിരാണെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating: