Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺവൻഷൻ പ്രാസംഗികൻ ഫാ. പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ അമേരിക്കയിൽ

paulose-parekkara

ന്യൂയോർക്ക്∙ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും ശാലോം ടെലിവിഷനിലെ നിത്യ പ്രാസംഗീകനുമായ ഫാ. പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ ഓഗസ്റ്റ് 31-നു ബുധനാഴ്ച മൂന്നുമണിക്ക് കെന്നഡി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ബർഗൻഫീൽഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വികാരി ഫാ. ജോസഫ് വർഗീസ് അദ്ദേഹത്തെ സ്വീകരിച്ചു.

convention-speech-father-paulose


ന്യൂജഴ്സിയിലെ ബർഗൻഫീൽഡിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തിലെ എട്ടുനോമ്പു ധ്യാനവും കൺവൻഷൻ പ്രസംഗവും പൗലോസ് അച്ചന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മൂന്നു മുതൽ 10 വരെ നടക്കും.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: