Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബ് ഷട്ടിൽ ടൂർണമെന്റ്

club-shuttle

ഷിക്കാഗോ∙ ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബിന്റെ (സി. ക്യൂബ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഷട്ടിൽ ടൂർണമെന്റ് നവംബർ അഞ്ചിന് ശനിയാഴ്ച ഷാംബർഗിലുള്ള ഇഗർട്ട് ബാഡ്മിന്റൻ വച്ചു നടക്കും.

പുരുഷ-സ്ത്രീ-ജൂനിയർ- സീനിയർ വിഭാഗങ്ങളിലുള്ള മത്സരങ്ങൾ രാവിലെ 9 മണിക്കാണ് ആരംഭിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും, ടൂർണമെന്റിലേക്കുള്ള മറ്റു വിവരങ്ങൾക്കും ബിൻസ് വെളിയത്തുമാലിൽ (847 840 5392), ജോൺ വർക്കി (630 849 0608), ബെന്നി ജോർജ് (224 600 8780) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ക്ലബ് പ്രസിഡന്റ് ബിജോയി കാപ്പൻ അറിയിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: